റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. ആവിക്കര ബല്ലാ കടപ്പുറത്തെ ചന്ദ്രികയുടെ മകൻ സുരേഷ് (53) ആണ് മരിച്ചത്. കോഴിക്കോട് പോകാൻ റെയിയിൽവെ സ്റ്റേഷനിലെത്തിയ സുരേഷ് കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.. അവിവാഹിതനാണ്.