ബാറ്ററികളും പാനൽ ബോർഡും മോഷണം പോയി മാഹി ബൈപ്പാസിൽ ഗതാഗതക്കുരുക്ക്
ബാറ്ററികളും പാനൽ ബോർഡും മോഷണം പോയതിനെ തുടർന്ന് തലശേരി - മാഹി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്. ബൈപ്പാസിൽ സിഗ്നൽ തകരാറിലായതാണ് ഗതാഗതം തടസ്സപ്പെടാൻ കാരണം.
ബാറ്ററികളും പാനൽ ബോർഡും മോഷണം പോയതിനെ തുടർന്ന് തലശേരി - മാഹി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്. ബൈപ്പാസിൽ സിഗ്നൽ തകരാറിലായതാണ് ഗതാഗതം തടസ്സപ്പെടാൻ കാരണം.
കാസർകോട്: അശ്രദ്ധയോടെ വെട്ടിച്ച ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികക്കും കൊച്ചുമക്കൾക്കും പരിക്കേറ്റു. കൊളത്തൂർ ഇയാളടുക്കത്തെ പിആർകൃഷ്ണന്റെ ഭാര്യ കെ കാർത്യാനി (75), കൊച്ചുമകൾ സമന്യ (11) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം കൊളത്തൂർ മുന്തൻ ബസാറിൽ വച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു.
ബേഡഡുക്ക: മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് അപകടമുണ്ടാക്കും വിധം ടിപ്പർ ലോറി ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ടിപ്പർഡ്രൈവർ കർണാടക കുടക് ചെരമ്പനെ കൊട്ടൂരിലെ കെ ബി മോഹനൻ 28 ആണ് ബേഡഡുക്ക എസ് ഐ എം അരവിന്ദനും സംഘവും അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെ മുന്നാട് പേരിയ
ബേക്കൽ: കാറിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി യുവാവിനെ ബേക്കൽ എസ്ഐ എം സതീശൻ അറസ്റ്റ് ചെയ്തു. ഉദുമ പാക്യാര കുന്നിൽ ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ കെ സര്‍ഫാസ് ( 29) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച കെഎൽ 51 ജെ 33
കള്ള തോക്കുമായി മധ്യവയസ്കനെ വെള്ളരിക്കുണ്ട് എസ് ഐ പി ജയരാജൻ അറസ്റ്റ് ചെയ്തു.മാലോം പുഞ്ചയിലെ പാലക്കാറ്റത്തിൽ പീറ്റർ (54) നെയാണ് എളേരി നാട്ടക്കൽ എസ്എൻഡിപി മന്ദിരത്തിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്. തോക്കിനെ രണ്ട് ഭാഗങ്ങളാക്കി ചാക്കിൽ കെട്ടി കടത്തിക്കൊണ്ടു പോകുമ്പോൾ പോലീസിനെ കണ്ട് തോക്ക് കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.
തൃക്കരിപ്പൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ ചന്തേര എസ് ഐ കെ രാമചന്ദ്രൻ പിടികൂടി മെട്ടമ്മൽ ഈസ്റ്റിലെ അഷറഫ് മൻസിലിൽ എംടിപി കമർ ഇസ്ലാമിനെയാണ് മെട്ടമ്മൽ ബസ്റ്റോപ്പ് പരിസരത്ത് വച്ച് പിടികൂടിയത്
ബേഡകം: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി മരണപ്പെട്ടു. ഭേദകം മുന്നാട്ട് ഉണുപ്പുംകല്ലിൽ വി ഉണ്ണികൃഷ്ണന്റെ ഭാര്യ ബേബി 38 ആണ് മരണപ്പെട്ടത് ഇന്നലെ രാത്രി 11:30 യോടെ നെഞ്ചുവേദന അനുഭവപ്പെട്ട ബേബിയെ ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാഞ്ഞങ്ങാട്:കവ്വായിലെ എച്ച് മനോരമ 73 അന്തരിച്ചു. ഭർത്താവ് പരേതനായ ഡി. മാധവ ഹെഗ്ഡെ മക്കൾ. ഭാസ്ക്കരൻ (ഓട്ടോഡ്രൈവർ), രമേശൻ (ടൈലർ ), ഗോപാലൻ (പ്രവാസി), ജ്യോതി. മരുമക്കൾ: സരള ,മീന കുമാരി, സംഗീത,പരേതനായ രഘുവീര സഹോദരങ്ങൾ: ഗോപാലകൃഷ്ണ ഹെഗ്ഡെ, സുബ്രഹ്മണ്യൻ എക്സ് മിലിട്ടറി) ദയാനന്ദൻ (ഓട്ടോഡ്രൈവർ,) ജയന്തി, സാവിത്രി,
ലഹരിവസ്തുക്കൾക്കെതിരെ വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. ലഹരിയുടെ വലയിൽ കുടുങ്ങിയാൽ മോചനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കാലത്ത് അച്ചടക്കവും സത്യസന്ധതയും കൈമുതലാക്കിയാല്‍ അത് പിന്നീട് ഉള്ള വ്യക്തി ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. നമ്മുടെ കാസര്‍കോട്