കേന്ദ്ര അവഗണനക്കെതിരായ കേരള സർക്കാറിന്റെ ഡൽഹി സമരം ആരംഭിച്ചു
ഡല്‍ഹി: കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡല്‍ഹി പ്രതിഷേധത്തിന് ജന്തര്‍മന്തറില്‍ തുടക്കം.. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് ജന്തര്‍മന്തറിലേക്കെത്തി. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍ പ്രകടനത്തില്‍പങ്കെടുത്തു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം മാര്‍ച്ചില്‍ പങ്കെടുത്തു. ഡി. രാജയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.