ചെറുപുഴയിൽ സുഹൃത്തിൻറെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു
വാക്കേറ്റത്തിനിടയിൽ സുഹൃത്തിൻറെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പട്ട മൗക്കോട്ടെ പ്രദീപനാണ് കൊല്ലപ്പെട്ടത് സുഹൃത്ത് റെജിയാണ് പ്രദീപിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം. ഒരുമിച്ചുണ്ടായിരുന്ന ഇവർ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിനിടയിൽ റെജി പ്രദീപിൻ്റെ വയറ്റത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു