സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പേ ഫ്ലക്സുകൾ ഉയർന്നു
കാസർകോട് പാർലമെൻറ് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പേ പാണത്തൂർ സംസ്ഥാനപാതയിലെ രാജപുരം വണ്ണാത്തിക്കാനത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ മാസ്റ്ററെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥനയുമായി കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നു. ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സഖാവ് ബാലകൃഷ്ണൻ മാസ്റ്റർക്ക് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് രേഖപ്പെടുത്തണമെന്നാണ്