ചെറുവ രാമചന്ദ്രൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു
കാസർകോട് ഡിസിസി യുടെ ഓഫീസ് സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന ചെറുവ രാമചന്ദ്രൻ്റെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു. കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ചോയ്യം കോട് രാജീവ്ഭവനിൽ നടന്ന പുഷ്പാർച്ചനയ്ക്ക് കെ.പി.സി. സിമെമ്പറും മുൻ ഡി.സി. സി പ്രസിഡൻ്റുമായ ഹക്കീം കുന്നിൽ നേതൃത്വം നൽകി