ഡോക്ടർമാർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കിയ ഉത്തരവ് പിൻവലിച്ചു
സർക്കാർ ഡോക്ടർമാർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തിയ വിവാദ സർക്കുലർ ആരോഗ്യ വകുപ്പ് പിൻവലിച്ചു. സർക്കുലറിനെതിരെ കടുത്ത പ്രതിഷേധമാണ് ഐഎംഎയും കെജിഎംഒയും ഉയർത്തിയത്. സർക്കാർ ഡോക്ടർമാർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കികൊണ്ടാണ് ഡിഎച്ച്എസ് സർക്കുലർ ഇറക്കിയത്. ഈ മാസം 13 നാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്.