The Times of North

Breaking News!

കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു   ★  ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു   ★  സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.   ★  എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി

Author: Web Desk

Web Desk

Obituary
കയനിയിലെ കെ. കോരൻ അന്തരിച്ചു.

കയനിയിലെ കെ. കോരൻ അന്തരിച്ചു.

കരിന്തളം കയനിയിലെ കെ. കോരൻ (80) അന്തരിച്ചു. ഭാര്യ: കെ. കല്യാണി. മക്കൾ: നിർമ്മല, മനോഹരൻ (മൈനിങ്ങ് ആന്റ് ജിയോളജി കണ്ണൂർ കേമ്പ് ) മരുമകൻ: പി.സുകുമാരൻ (കീഴ് മാല) സഹോദരങ്ങൾ: കാർ ത്യായനി.നാരായണി (ഇരുവരും പരപ്പച്ചാൽ) പരേതയായ ജാനകി.

Kerala
വിവാദ പരാമർശം;കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വിവാദ പരാമർശം;കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശ്ശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം

Kerala
പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന്

പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സിപിഐഎം റാലി ഇന്ന്. വൈകിട്ട് 7 ന് കോഴിക്കോട് കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. സമസ്ത ഉള്‍പ്പടെയുള്ള മത, സാമൂഹ്യ, രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമാണ് അധ്യക്ഷന്‍. 2020ല്‍

Local
ചിറപ്പുറം പാലക്കാട്ട് റോഡരികിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ച് നീക്കി

ചിറപ്പുറം പാലക്കാട്ട് റോഡരികിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ച് നീക്കി

നീലേശ്വരം മടിക്കൈ റോഡരികിൽ ചിറപ്പുറം പാലക്കാട്ട് അനധികൃതമായി നടത്തിയിരുന്ന കച്ചവട സ്ഥാപനങ്ങൾ നഗരസഭ അധികൃതർ പൊളിച്ചുമാറ്റി. മത്സ്യം പഴം പച്ചക്കറികൾ തുടങ്ങിയവയാണ് ഇവിടെ വിൽപ്പന നടത്തിയിരുന്നത്. പൊതു സ്ഥലം കയ്യേറികൊണ്ടുള്ള കച്ചവടം മൂലം ഇവിടെ ഗതാഗതകുരുക്ക് നിത്യസംഭവമായിരുന്നു. മാത്രവുമല്ല അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിലെ പഴം

Kerala
കൊടും ചൂടിൽ ആശ്വസ മഴ; ഇന്ന്  10 ജില്ലകളിൽ മഴയ്ക്ക് സാധ്യത

കൊടും ചൂടിൽ ആശ്വസ മഴ; ഇന്ന് 10 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ ആശ്വസമായി വേനൽ മഴയെത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ

National
മദ്യനയ അഴിമതിക്കേസ്; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

മദ്യനയ അഴിമതിക്കേസ്; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

ദില്ലി: വിവാദമായ മദ്യ നയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വച്ച് കെജ്രിവാളിനെ ചോദ്യം ചെയ്തു. പുറത്ത് എഎപി പ്രവര്‍ത്തകര്‍ വൻ പ്രതിഷേധം

Local
പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസിന് നിലപാടില്ല : ഇ പി ജയരാജൻ

പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസിന് നിലപാടില്ല : ഇ പി ജയരാജൻ

കേന്ദ്രത്തിലെ ബി ജെ പി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ സ്വന്തമായി ഒരു നിലപാട് എടുക്കാൻ പോലും കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലം എൽ ഡി എഫ് യോഗത്തിൽ സംസാരിക്കുകയായിരുന്നു

National
മോദിയുടെ വികസിത് ഭാരത് വാട്സ്ആപ്പ് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ

മോദിയുടെ വികസിത് ഭാരത് വാട്സ്ആപ്പ് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ

വാട്സാപ്പിലൂടെ പ്രചരിപ്പിക്കുന്ന വികസിത് ഭാരത് സന്ദേശം ഉടൻ നിർത്തിവെയക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഇലക്​ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് നിർദേശം നൽകി. കേന്ദ്രസർക്കാരിൻ്റെ നേട്ടങ്ങളാണ് വികസിത് ഭാരത് സമ്പർക്ക് എന്ന അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറി എസ് കൃഷ്ണനോട് ആവശ്യപ്പെട്ടു.

Kerala
‘പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം’; സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

‘പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം’; സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ചതില്‍ കലാമണ്ഡലം സത്യഭാമയെ തള്ളി കലാമണ്ഡലം.പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് വൈസ് ചാന്‍സലര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. കേരള കലാമണ്ഡലത്തിലെ പൂര്‍വ്വ

Obituary
കോട്ടപ്പുറത്തെ അബ്ദു റഹിമാൻ ഹാജി അന്തരിച്ചു.

കോട്ടപ്പുറത്തെ അബ്ദു റഹിമാൻ ഹാജി അന്തരിച്ചു.

നീലേശ്വരം: കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡൻറ് ആനപ്പെട്ടി അബ്ദു റഹിമാൻ ഹാജി (65) അന്തരിച്ചു. ഭാര്യ:എ.ജി മറിയ. മക്കൾ:സുഹറാബി, സജ്ന(പുഞ്ചാവി), കദീജ, സെറീന (കോട്ടപ്പുറം), സുനീറ (കുണിയ). മരുമക്കൾ: അഞ്ചില്ലത്ത് മുഹമ്മദ് (കോട്ടപ്പുറം),അബ്ദുല്ല(പുഞ്ചാവി), ഷെരീഫ്(കുണിയ),നിസാം (കമ്മാടം), നൗഷാദ് (കടിഞ്ഞിമൂല). സഹോദരങ്ങൾ:ഫാത്തിമ, ആയിഷ, റുഖിയ, സുബൈദ,പരേതരായ മഹമുദ്,നൂറുദീൻ.

error: Content is protected !!
n73