വോട്ടെടുപ്പിന് കാസര്‍കോട് പൂര്‍ണ്ണ സജ്ജം; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍
ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്നും മുഴുവന്‍ ആളുകളും മഹത്തായ സമ്മതിദാന അവകാശം വിവിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ കെ. ഇമ്പശേഖര്‍ അറിയിച്ചു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്ത് ആകെ 1334 ബൂത്തുകളാണ് ഉള്ളത്. അതില്‍ 983 ബൂത്തുകള്‍ കാസര്‍കോട് ജില്ലയിലും 351 ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലുമാണ്.