അഴിത്തലയിൽ മത്സ്യ ബന്ധനത്തിനിടയിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു
വടകര:വടകര അഴിത്തലയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ തോണി മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. ഒപ്പം ഉണ്ടായിരുന്നയാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അഴിത്തല കുയ്യണ്ടത്തിൽ അബൂബക്കർ (68) ആണ് മരിച്ചത്.ഇന്ന് രാവിലെ മത്സ്യബന്ധനത്തിനു പുറപ്പെട്ട് അധികം വൈകാതെയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു. ചാത്തോത്ത് ഇബ്രാഹിം ആണ് രക്ഷപ്പെട്ടത്.