The Times of North

Breaking News!

സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.   ★  എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി   ★  വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ   ★  സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

Author: Web Desk

Web Desk

Kerala
കെ പ്രേംസദന്  അസിസ്റ്റന്റ് കമ്മീഷണറായി സ്ഥാനകയറ്റം

കെ പ്രേംസദന് അസിസ്റ്റന്റ് കമ്മീഷണറായി സ്ഥാനകയറ്റം

പാനൂർ ഇൻസ്‌പെക്ടർ കെ. പ്രേംസദന് സ്ഥാനക്കയറ്റം. കോഴിക്കോട് സിറ്റിയിൽ സൈബർ സെൽ അസി. കമ്മീഷണർ ആയിട്ടാണ്നിയമനം. കാഞ്ഞങ്ങാട്സ്വദേശിയായ പ്രേംസദൻ നേരത്തെ നീലേശ്വരം, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ ഇൻസ്‌പെക്ടർ ആയിരുന്നു.

Obituary
കടിഞ്ഞുമൂലയിലെ ബാലാമണി അന്തരിച്ചു

കടിഞ്ഞുമൂലയിലെ ബാലാമണി അന്തരിച്ചു

നീലേശ്വരം കടിഞ്ഞിമൂലയിലെ പരേതനായ വയറിംഗ് രാമചന്ദ്രൻ്റെ ഭാര്യ ബാലമണി(62) അന്തരിച്ചു. മക്കൾ: സുമ,സുനി, സുമേഷ്. മരുമക്കൾ: പവിത്രൻ (അച്ചാംതുരുത്തി), പ്രീത (മധുരംകൈ), രജിത (കലിച്ചനടുക്കം). സഹോദരങ്ങൾ: പത്മനാഭൻ (കിണാവൂർ), ഉഷ (പൊടോതുരുത്തി), ലത (കോയമ്പത്തുർ ).

Kerala
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ചുമതല മാറ്റം; ഫറോക്ക് എസിപി അന്വേഷിക്കും,പ്രതിക്കായി ലുക്കൗട്ട് നോട്ടീസിറക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ചുമതല മാറ്റം; ഫറോക്ക് എസിപി അന്വേഷിക്കും,പ്രതിക്കായി ലുക്കൗട്ട് നോട്ടീസിറക്കും

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കേസിലെ പ്രതി രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. കേസിൽ ഇന്ന് തന്നെ പരാതിക്കാരിയുടെ മൊഴി

Local
നീലേശ്വരം രാജാ റോഡ് ഡിവൈഡർ ഒഴിവാക്കി നവീകരിക്കണം

നീലേശ്വരം രാജാ റോഡ് ഡിവൈഡർ ഒഴിവാക്കി നവീകരിക്കണം

നീലേശ്വരം രാജാറോഡ് ഡിവൈഡർ ഒഴിവാക്കി വീതി കൂട്ടി നവീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. 12 മീറ്റർ റോഡിൽ ഡിവൈഡർ സ്ഥാപിച്ചാൽ ഇരുചക്രവാഹനം പോലും നിർത്താൻ സാധിക്കാത്ത സ്ഥിതി വരും. ഇത് പൊതുജനങ്ങളെയും വ്യാപാരികളെയും കൂടുതൽ ദുരിതത്തിലാക്കുമെന്നും യോഗം

Local
പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നു.

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നു.

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഉറങ്ങിക്കിടക്കുകയായിരുന്നു 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത ശേഷം പെരുവഴിയിൽ ഉപേക്ഷിച്ചു. ഒഴിഞ്ഞവളപ്പ് ജംഗ്ഷനിലെ വീട്ടിൽ നിന്നുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തത്. സാധാരണ അമ്മൂമ്മയോടൊപ്പം ആയിരുന്നു പെൺകുട്ടി ഉറങ്ങാറുള്ളത്. അമ്മുമ്മ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം വിനോദയാത്രയ്ക്ക് പോയതിനാൽ രാത്രി കുട്ടി അച്ഛച്ചന്റെ കൂടെയാണ് ഉറങ്ങിയിരുന്നത്.

Others
പടന്നക്കാട് ശ്രീനാരായണ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും  ശ്രീനാരായണ എയുപി സ്കൂള ളിന്റെയും  മാനേജരായി  കെ വി പ്രകാശൻ ചുമതലയേറ്റു.

പടന്നക്കാട് ശ്രീനാരായണ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ശ്രീനാരായണ എയുപി സ്കൂള ളിന്റെയും മാനേജരായി കെ വി പ്രകാശൻ ചുമതലയേറ്റു.

പടന്നക്കാട് ശ്രീനാരായണ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ശ്രീനാരായണ എയുപി സ്കൂള ളിന്റെയും മാനേജരായി കെ വി പ്രകാശൻ ചുമതലയേറ്റു. മുൻ എഐസിസി അംഗവും കോൺഗ്രസ് നേതാവും ആയിരുന്ന കെ വി കുഞ്ഞമ്പുവിന്റെയും എംവി സത്യഭാമയുടെയും മകനാണ്. മുൻ സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായ പ്രകാശൻ.

Kerala
നൂറ്റാണ്ടുകളുടെ ചരിത്ര സാക്ഷിയായി ആലിൻകീഴിൽ ശിലാ ചിത്രം

നൂറ്റാണ്ടുകളുടെ ചരിത്ര സാക്ഷിയായി ആലിൻകീഴിൽ ശിലാ ചിത്രം

പാമ്പു കൊത്തിപ്പാറ എന്ന് ആധാരത്തിൽ പേരുള്ള സ്ഥലം നാല്പത് വർഷം മുമ്പ് വാങ്ങുമ്പോൾ പടക്ക കമ്പനി നടത്തുന്ന ടി.വി.ദാമോദരൻ അറിഞ്ഞിരുന്നില്ല പ്രസ്തുത സ്ഥലം മഹാശിലാ കാലഘട്ടത്തിൻ്റെ സാംസ്കാരിക പൈതൃകത്തിൻ്റെ ചരിത്ര ശേഷിപ്പായ ശിലാചിത്രം കോറിയിട്ട അമൂല്യ നിധി ഉൾപ്പെടുന്നതാണെന്ന്. പുതുക്കൈ വില്ലേജിൽ ആലിൻകീഴിൽ നാല് ഇഞ്ച് കനത്തിൽ കോറിയിട്ട

Kerala
ഉദുമ ഗവ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഉദുമ ഗവ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ ഉദുമ ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2024-25 അദ്ധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യം മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുന്നത്. പ്ലസ്ടു പാസായവർക്ക് പ്രായപരിധി ഇല്ലാതെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്

Local
കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ  വടംവലി മൽസരം സംഘടിപ്പിക്കുന്നു

കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ വടംവലി മൽസരം സംഘടിപ്പിക്കുന്നു

കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ വടംവലി മൽസരം സംഘടിപ്പിക്കുന്നു. ഈ മാസം 18 ന് കോട്ടപ്പാറയിൽ പ്രത്യേകം തയ്യാറാക്കി ഗ്രൗണ്ടിലാണ് മത്സരം നടക്കുക. പുരുഷൻമാർക്കും 430 കിലോ വിഭാഗത്തിലും വനിതകൾക്കും 420 കിലോ വിഭാഗത്തിലുമാണ് മൽ‌സരം . വിജയികൾ, പുരുഷ ടീമിന് 10000 ,7000, 5000 ,2500 രൂപയും

Kerala
വിസ്മയ പാർക്കിൽ ലൈംഗികാതിക്രമം: പെരിയ സർവ്വകലാശാലയിലെ പ്രൊഫസർ റിമാൻഡിൽ

വിസ്മയ പാർക്കിൽ ലൈംഗികാതിക്രമം: പെരിയ സർവ്വകലാശാലയിലെ പ്രൊഫസർ റിമാൻഡിൽ

കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസർ റിമാൻഡില്‍. പ്രൊഫസര് ഇഫ്തിക്കർ അഹമ്മദിനെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോടാണ് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറിയത് . പാര്‍ക്കിലെ വേവ്‍പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ

error: Content is protected !!
n73