The Times of North

Breaking News!

തുളുനാടൻ കളരിയുടെ ജ്വലിക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ദേശീയ ചരിത്ര സെമിനാർ   ★  കലയ്ക്ക് മുകളിലാണ് തെയ്യത്തിൻ്റെ സ്ഥാനം : ഡോ. എം. ബാലൻ   ★  കലിക്കറ്റ് സർവ്വകലാശാല സ്റ്റുഡൻസ് യൂണിയൻ ഓഫീസിൽ കെ എസ് യു - എം എസ് എഫ് അക്രമം: വിദ്യാർത്ഥിനികൾ ഉൾപ്പടെ നാല് പേർക്ക് സാരമായി പരിക്ക്   ★  "വിദ്യയോടൊപ്പം സമ്പാദ്യം " കുമ്പളപള്ളി യു പി സ്കൂളിൽ സ്റ്റുഡൻസ് സേവിംങ്സ് സ്കീം ആരംഭിച്ചു   ★  ഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ കുഞ്ഞിരാമൻ (82) അന്തരിച്ചു   ★  കേരള സംഗീത നാടക അക്കാദമി ഉത്തര മേഖല അമച്വർ നാടക മത്സരത്തിന് ഇന്ന് തുടക്കം   ★  കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പ്: മുന്നാട് പീപ്പിള്‍സ് കോളേജ് ജേതാക്കൾ   ★  കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി 

Author: Web Desk

Web Desk

Kerala
കേരള വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 23ന്

കേരള വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 23ന്

വനിതാ കമ്മിഷന്റെ കാസര്‍കോട് ജില്ലാതല അദാലത്ത് മേയ് 23ന് രാവിലെ 10 മുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Obituary
ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌കൻ മരണപ്പെട്ടു.

ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌കൻ മരണപ്പെട്ടു.

മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌കൻ മരണപ്പെട്ടു. ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരണപ്പെട്ടത്. വീടിനടുത്തുള്ള പറമ്പിൽ വച്ചാണ് ബാലന് ഇടിമിന്നലേറ്റത്.  

Kerala
തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി; കേരളത്തിൽ അടുത്ത 5 ദിവസംഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യത

തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി; കേരളത്തിൽ അടുത്ത 5 ദിവസംഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യത

തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി/മിന്നൽ/കാറ്റ് (30 -40 km/hr) കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് (മെയ്‌ 22) അതിതീവ്രമായ മഴയ്ക്കും, മെയ്‌ 22 മുതൽ 23 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ

Kerala
മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ 3 പ്രതികൾക്കും വധശിക്ഷ

മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ 3 പ്രതികൾക്കും വധശിക്ഷ

തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71 വയസുകാരിയായ ശാന്തകുമാരിയെ മൂന്ന് പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. 2022 ജനുവരി 14നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി

Others
മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

മഴക്കാല ആരംഭത്തോടു കൂടി പകർച്ചവ്യാധി വ്യാപന സാധ്യത വർധിക്കാൻ ഇടയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ എ. വി രാംദാസ് അറിയിച്ചു.പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ ഓരോരുത്തരും സ്വയം ഏറ്റെടുക്കുന്നതോടൊപ്പം, പനി ലക്ഷണങ്ങൾ കാണിക്കുന്നവർ സ്വയം ചികിത്സ നടത്താതെ നിർബന്ധമായും ആരോഗ്യ സ്ഥാപനങ്ങളിൽ

Kerala
എൽദോസ് കുന്നപ്പള്ളി എംഎൽഎ യുവതിയെ പലവട്ടം ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രം

എൽദോസ് കുന്നപ്പള്ളി എംഎൽഎ യുവതിയെ പലവട്ടം ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രം

പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്. പരാതിക്കാരിയായ യുവതിയെ എം.എല്‍.എ. ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

Local
പൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം നാളെ

പൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം നാളെ

കാർഷിക കോളേജ് പടന്നക്കാടിൽ പുതുതായി സ്ഥാപിക്കപ്പെടുന്ന പൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ജില്ല കളക്ടർ കെ. ഇമ്പശേഖർ നിർവഹിക്കും. ചടങ്ങിൽ പദ്മശ്രീ ജേതാക്കളായ സത്യനാരായണ ബെലേരി, ഇ. പി നാരായണൻ എന്നിവരെ ആദരിക്കും. കഴിഞ്ഞ 18ന് നടത്താനിരുന്ന ഉദ്ഘാടന പരിപാടി ചില സാങ്കേതിക കാരണങ്ങളാൽ

Kerala
ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു

ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു

സീസണിലെ ആദ്യ ന്യുന മർദ്ദം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിൾനാട് ആന്ധ്രാ തീരത്തിനു അകലെയായി രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം മെയ്‌ 24 ഓടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു ☔തുടർന്നും ഇതേ ദിശയിൽ സഞ്ചാരം തുടർന്നു

National
ആറ് പ്രത്യേക തീവണ്ടികള്‍ ഓട്ടം നിര്‍ത്തുന്നു

ആറ് പ്രത്യേക തീവണ്ടികള്‍ ഓട്ടം നിര്‍ത്തുന്നു

കേരളത്തില്‍ ഓടുന്ന നാല് പ്രതിവാര ട്രെയിനുകള്‍ അടക്കം ആറ് പ്രത്യേക ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി. നടത്തിപ്പ്- സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് സര്‍വ്വീസ് നിര്‍ത്തുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. റദ്ദാക്കിയ ട്രെയിനുകള്‍- * മംഗളൂരു-കോയമ്പത്തൂര്‍ പ്രതിവാര വണ്ടി (ശനി)-06041- (ജൂണ്‍ എട്ടുമുതല്‍ 29 വരെ). * കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി (ശനി)-06042-

Local
അമ്പലത്തറയിലെ ബോംബ് ആക്രമണം രണ്ടാം പ്രതി അറസ്റ്റിൽ

അമ്പലത്തറയിലെ ബോംബ് ആക്രമണം രണ്ടാം പ്രതി അറസ്റ്റിൽ

അമ്പലത്തറ പാറപ്പള്ളിയിൽ സിപിഎം നേതാക്കൾക്ക് നേരെ ബോംബറിഞ്ഞ കേസിലൽ ഒരു പ്രതിയെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. ഇരിയ മുട്ടിച്ചരലിലെ സമീറിനെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി രതീഷ് കണ്ടെത്താനായി പോലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്.ഇന്നലെ രാത്രിയാണ് ഗൃഹ സന്ദർശനത്തിനിടെ സിപിഎം നേതാക്കൾക്ക് നേരെ രതീഷും സമീറും ചേർന്ന് ബോംബെറിഞ്ഞത്.

error: Content is protected !!
n73