ഹോട്ടലുകാർക്കായി ബോധവൽക്കരണ ക്ലാസ്
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ നീലേശ്വരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് പരിപ്പുവട പ്രകാശന്റെ അധ്യക്ഷതയിൽ നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ എം രമേശൻ ക്ലാസ് എടുത്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇ.വിജയകുമാർ സംസാരിച്ചു.