കാലിക്കടവ് സ്വദേശി ഗൾഫിൽ മരണപ്പെട്ടു
കാലിക്കടവ്: പയ്യാടക്കത്ത് മുരളീധരൻ (65) വിദേശത്ത് മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അമ്മ : പയ്യാടക്കത്ത് തമ്പായി. ഭാര്യ:സരസ്വതി.മകൾ: വൈഷ്ണവി. സഹോദരങ്ങൾ: ശശിധരൻ, സന്തോഷ്.
കാലിക്കടവ്: പയ്യാടക്കത്ത് മുരളീധരൻ (65) വിദേശത്ത് മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അമ്മ : പയ്യാടക്കത്ത് തമ്പായി. ഭാര്യ:സരസ്വതി.മകൾ: വൈഷ്ണവി. സഹോദരങ്ങൾ: ശശിധരൻ, സന്തോഷ്.
ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ അഞ്ചുദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് പോക്സോ കോടതി ഉത്തരവായി. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി കുടക് സ്വദേശി പി എ സലീമിനെയാണ് പോക്സോ കോടതി ജഡ്ജ് അഞ്ചുദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ
ഈ വർഷത്തെ വിഷു ബംപർ ലോട്ടറി നറുക്കെടുത്തു. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ആലപ്പുഴ ജില്ലയിലെ അനിൽ കുമാർ ആണ് ടിക്കറ്റ് വിറ്റ ഏജൻ്റ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ ഇതുവരെ വിറ്റുപോയത് 41,84,893 ടിക്കറ്റുകളാണ്. മഴ
ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ, സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂളൊരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് സഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിച്ചതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി.
ഉദുമ: കുടുംബശ്രി അരങ്ങ് സർഗോത്സവം ജില്ലാ തല കലോത്സവത്തിൽ 113 പോയിന്റ് നേടി ചെമ്മനാട് പഞ്ചായത്ത് ജേതാക്കളായി. കിനാനൂർ-കരിന്തളം പഞ്ചായത്ത് 99 പോയിന്റ് നേടി രണ്ടാം സ്ഥാനവും ബേഡഡുക്ക പഞ്ചായത്ത് 77 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി. താലുക്ക് അടിസ്ഥാനത്തിൽ 343 പോയിന്റ് നേടി ഹൊസ്ദുർഗ് ഒന്നാമതെത്തി.
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രി പ്രവേശിപ്പിക്കപ്പെട്ട അധ്യാപിക മരണപ്പെട്ടു.തുരുത്തി റൌളത്തുൽ ഉലൂം സ്കൂൾ അധ്യാപിക ഷഹാന(26) യാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നിലേശ്വരത്തെ മലഞ്ചരക്ക് വ്യാപാരി കോട്ടപ്പുറത്തെ ടി സി ഷുക്കൂർ ഹാജി യുടെയും പാണ്ടിയാലയിൽ നസ്രത്തിന്റെയും മകളാണ്.
കരിന്തളം കിളിയളത്തെ സെൻറ് തോമസ് എസ്റ്റേറ്റ് തൊഴിലാളിയും സിഐടിയു പ്രവർത്തകയുമായിരുന്ന പൂവാലംകൈ ജാനകി (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ കെ രാഘവൻ മക്കൾ: പി ശാന്ത, വിജയൻ, രമേശൻ, രാധാകൃഷ്ണൻ , രമണി , മോഹിനി, വാസന്തി (സ്റ്റാഫ് നേഴ്സ് സഞ്ജീവനി ഹോസ്പിറ്റൽ മാവുങ്കാൽ ), സുധാകരൻ
ദേശാഭിമാനി കാഞ്ഞങ്ങാട് ബ്യൂറോയിൽ നിന്ന് തിരുവനന്തപുരം ഓഫീസിലേക്ക് സബ്ബ് എഡിറ്ററായി നിയമനം ലഭിച്ച പോകുന്ന റഹനാസ് മടിക്കൈക്കുള്ള യാത്രയയപ്പും സിബിഎസ്ഇക്ക് കീഴിലുള്ള ഐഎസ്ഇടി മത്സര പരീക്ഷയിൽ വിജയം നേടിയ ജാസിം ഫസൽ, എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ ഉത്ര ജാനകി എന്നിവർക്കുള്ള അനുമോദനവും കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളിൽ നടന്നു.
ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണൻ- സിന്ധു ദമ്പതികളുടെ മകൻ ആകാശ് (23)ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ എതിരെ വരികയായിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് മരണപ്പെട്ട ആകാശ്.
കലാ, സാമൂഹിക,സാംസ്കാരിക, മാധ്യമ,ജീവകാരുണ്യ ,വിദ്യാഭ്യാസ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന പ്രതിഭകൾക്ക് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ ജവഹർ പുരസ്ക്കാരം തിരുവനന്തപുരം ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണിയിൽ നിന്നും സലീം സന്ദേശം ഏറ്റുവാങി. കാസറഗോഡ് ജില്ലയിലെ ചൗക്കി സന്ദേശം സംഘടന സെക്രട്ടറിയും ജിവ കാരുണ്യ സാമുഹ്യ