ഓട്ടോറിക്ഷ കയറി സ്കൂട്ടർ യാത്രക്കാരന്റെ കാൽപാദത്തിന് ഗുരുതരപരിക്ക്
ഓട്ടോ റിക്ഷ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരന്റെ ഇടതു കാൽ പാദത്തിന് ഓട്ടോറിക്ഷയുടെ ടയർ കയറി ഗുരുതരമായി പരിക്കേറ്റു. കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ വച്ചുണ്ടായ അപകടത്തിൽ രാവണേശ്വരം പാറത്തോട് സ്റ്റാർ നിവാസ് ഹൗസിൽ സി. തമ്പാന് (65) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടമുണ്ടായത്.