The Times of North

Breaking News!

തുളുനാടൻ കളരിയുടെ ജ്വലിക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ദേശീയ ചരിത്ര സെമിനാർ   ★  കലയ്ക്ക് മുകളിലാണ് തെയ്യത്തിൻ്റെ സ്ഥാനം : ഡോ. എം. ബാലൻ   ★  കലിക്കറ്റ് സർവ്വകലാശാല സ്റ്റുഡൻസ് യൂണിയൻ ഓഫീസിൽ കെ എസ് യു - എം എസ് എഫ് അക്രമം: വിദ്യാർത്ഥിനികൾ ഉൾപ്പടെ നാല് പേർക്ക് സാരമായി പരിക്ക്   ★  "വിദ്യയോടൊപ്പം സമ്പാദ്യം " കുമ്പളപള്ളി യു പി സ്കൂളിൽ സ്റ്റുഡൻസ് സേവിംങ്സ് സ്കീം ആരംഭിച്ചു   ★  ഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ കുഞ്ഞിരാമൻ (82) അന്തരിച്ചു   ★  കേരള സംഗീത നാടക അക്കാദമി ഉത്തര മേഖല അമച്വർ നാടക മത്സരത്തിന് ഇന്ന് തുടക്കം   ★  കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പ്: മുന്നാട് പീപ്പിള്‍സ് കോളേജ് ജേതാക്കൾ   ★  കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി 

Author: Web Desk

Web Desk

Local
കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ;കൊളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല

കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ;കൊളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല

ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 15, 2024 തിങ്കളാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.

Kerala
കനത്ത മഴയും ശക്തമായ കാറ്റും; കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (15.07.2024) അവധി

കനത്ത മഴയും ശക്തമായ കാറ്റും; കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (15.07.2024) അവധി

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Obituary
എഴുത്തുകാരൻ പി കെ ഗോപി അന്തരിച്ചു

എഴുത്തുകാരൻ പി കെ ഗോപി അന്തരിച്ചു

എഴുത്തുകാരനും ചെറുകഥാകൃത്തും കവിയുമായ മടിക്കൈ ചുള്ളിമൂലയിലെ പി കെ ഗോപി (57)അന്തരിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിൽ കുഴഞ്ഞുവീണ ഗോപിയെ ഉടൻ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.ഭാര്യ : പുഷ്പ. ശ്രീഷ്ണു,ശ്രീമോൾ.

Local
സുനിത കാർക്കി യോഗ ജില്ല ചാമ്പ്യൻ

സുനിത കാർക്കി യോഗ ജില്ല ചാമ്പ്യൻ

യോഗ അസോസിയേഷൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജില്ലാ യോഗ ചാമ്പ്യൻഷിപ്പിൽ 45-50 വയസ്സിനിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ചാമ്പ്യനായ സുനിത കാർക്കി നീലേശ്വരം കരുവാച്ചേരിയിലെ നരേന്ദ്രബാബുവിന്റെ ഭാര്യയാണ്.

Local
ബളാൽഭഗവതി ക്ഷേത്ര പാടത്ത് ഇത്തവണയും കർഷകർ വിത്തെറിഞ്ഞു

ബളാൽഭഗവതി ക്ഷേത്ര പാടത്ത് ഇത്തവണയും കർഷകർ വിത്തെറിഞ്ഞു

വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്ത് കൃഷിഭവൻ വഴി നടപ്പിലാക്കുന്ന നെൽകൃഷി വികസന പദ്ധതിയിൽ ഉൾപെടുത്തി ബളാൽ ഭഗവതി ക്ഷേത്ര പാടശേഖരത്തിൽ പൗർണ്ണമി നെൽവിത്ത് വിത്ത് വിതച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കർഷകനുമായ അബ്ദുൽ ഖാദർ പരിപാടി ഉൽഘാടനം ചെയ്തു. ബളാൽ ഗവ.

Local
പാരീസ് ഒളിമ്പിക്സ്: നീലേശ്വരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു.

പാരീസ് ഒളിമ്പിക്സ്: നീലേശ്വരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു.

പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് നീലേശ്വരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. ആർ. ആർ സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി, റോട്ടറി നീലേശ്വരം, ജെ. സി ഐ നീലേശ്വരം ,കോസ്മോസ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് പള്ളിക്കര, കാസർഗോഡ് ജില്ലാ അത് ലറ്റിക്ക് അസ്സോസിയേഷൻ, ചെറപ്പുറം ബി.എ.സി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Local
അളവിൽ കൂടുതൽ വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ

അളവിൽ കൂടുതൽ വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ

അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരുന്ന അളവിൽ കൂടുതൽ വിദേശമദ്യവുമായി മധ്യവയസ്കനെ അമ്പലത്തറ എസ് ഐ കെ.ലതീഷും സംഘവും പിടികൂടി. തായന്നൂർ എണ്ണപ്പാറയിലെ കാഞ്ഞിരക്കുന്നേൽ കെ.സി സണ്ണി (53)യെ യാണ് കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാന പാതയിലെ പഴയ ഏഴാംമൈലിൽ വെച്ച് പിടികൂടിയത്.

Local
കാർഷിക വിളകൾ തീവച്ച് നശിപ്പിച്ചതായി പരാതി

കാർഷിക വിളകൾ തീവച്ച് നശിപ്പിച്ചതായി പരാതി

കൃഷിത്തോട്ടത്തിൽ അതിക്രമിച്ചു കയറി തെങ്ങുകളും കുരുമുളക് തൈകളും തീവച്ച് നശിപ്പിച്ചതായി കേസ്.പെരിയ ആറാട്ട് കടവിലേ സുകുമാരന്റെ പെരിയ പെരിയനത്തെ തോട്ടത്തിലെ കാർഷികവിള കളാണ് തീവെച്ചു നശിപ്പിച്ചത്‌. സുകുമാരന്റെ പരാതിയിൽ പെരിയനത്തെ ചന്ദ്രനെതിരെ ബേക്കൽ പോലീസ് കേസെടുത്തു. നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സുകുമാരൻ പരാതിയിൽ പറയുന്നു.

Local
പണം കടം കൊടുക്കാത്തതിന് യുവാവിനെ സംഘം ചേർന്ന് അക്രമിച്ചു

പണം കടം കൊടുക്കാത്തതിന് യുവാവിനെ സംഘം ചേർന്ന് അക്രമിച്ചു

2000 രൂപ കടം നൽകാത്തത്തിന് യുവാവിനെ നാലുപേർ ചേർന്ന് ക്രൂരമായി അക്രമിച്ചു പരിക്കേൽപ്പിച്ചു.ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിലെ മുഹമ്മദ് ബിലാലിനെയാണ് (26) മംഗൽപാടി മുള്ളൻകൈ തവ ഹോട്ടലിന് സമീപം വെച്ച് നാലുപേർ ചേർന്ന് ഇരുമ്പു വടി കൊണ്ട് അടിച്ചുപരിക്കൽപ്പിച്ചത്. സംഭവത്തിൽ ലത്തീഫ്, മുഷാഹിദ് കണ്ടാലറിയുന്ന മറ്റു രണ്ടു പേർ

Local
സഹപാഠികളായ രണ്ടു കുട്ടികളെ കാണാതായി

സഹപാഠികളായ രണ്ടു കുട്ടികളെ കാണാതായി

16 വയസ്സു പ്രായമുള്ള രണ്ട് ആൺകുട്ടികളെ കാണാതായി. അജാനൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ അബ്ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് അറഫാത്ത്, സഹപാഠി കൊളവയലിലെ മുഹമ്മദ് റിഷാദ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാത്രി 7 മണിയോടെ ഉടൻ വരാം എന്നും പറഞ്ഞ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ മുഹമ്മദ് അറഫാത്ത്

error: Content is protected !!
n73