ദുരിതം വിതച്ച് പേമാരിയും കാറ്റും പരക്കെ നാശം, നിരവധി വീടുകൾ തകർന്നു
കാഞ്ഞങ്ങാട് : കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടം. ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളുടെ വിവിധ സ്ഥലങ്ങളിൽ മാത്രമായി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കരിന്തളം കൊല്ലമ്പാറയിൽ വീട് തകർന്നുവീണു വീട്ടമ്മക്ക് പരിക്കേറ്റു. തലയടുക്കത്തെ കുന്നുമ്മൽ രാഘവന്റെ വീടാണ് കാറ്റിൽ തകർന്നത്. ഭാര്യ കെ.വി. തമ്പായി