The Times of North

Breaking News!

തുളുനാടൻ കളരിയുടെ ജ്വലിക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ദേശീയ ചരിത്ര സെമിനാർ   ★  കലയ്ക്ക് മുകളിലാണ് തെയ്യത്തിൻ്റെ സ്ഥാനം : ഡോ. എം. ബാലൻ   ★  കലിക്കറ്റ് സർവ്വകലാശാല സ്റ്റുഡൻസ് യൂണിയൻ ഓഫീസിൽ കെ എസ് യു - എം എസ് എഫ് അക്രമം: വിദ്യാർത്ഥിനികൾ ഉൾപ്പടെ നാല് പേർക്ക് സാരമായി പരിക്ക്   ★  "വിദ്യയോടൊപ്പം സമ്പാദ്യം " കുമ്പളപള്ളി യു പി സ്കൂളിൽ സ്റ്റുഡൻസ് സേവിംങ്സ് സ്കീം ആരംഭിച്ചു   ★  ഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ കുഞ്ഞിരാമൻ (82) അന്തരിച്ചു   ★  കേരള സംഗീത നാടക അക്കാദമി ഉത്തര മേഖല അമച്വർ നാടക മത്സരത്തിന് ഇന്ന് തുടക്കം   ★  കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പ്: മുന്നാട് പീപ്പിള്‍സ് കോളേജ് ജേതാക്കൾ   ★  കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി 

Author: Web Desk

Web Desk

Local
കാസർകോട് പ്രസ് ക്ലബ് നേതൃസ്ഥാനത്തേക്ക് മത്സരം, ട്രഷററായി സുരേന്ദ്രൻ മടിക്കൈയെ എതിരില്ലാതെ തെരഞ്ഞെടുത്തു

കാസർകോട് പ്രസ് ക്ലബ് നേതൃസ്ഥാനത്തേക്ക് മത്സരം, ട്രഷററായി സുരേന്ദ്രൻ മടിക്കൈയെ എതിരില്ലാതെ തെരഞ്ഞെടുത്തു

കാസർകോട് : കാസർകോട് പ്രസ് ക്ലബ് ട്രഷററായി ദേശാഭിമാനി ഫോട്ടോഗ്രാഫർ സുരേന്ദ്രൻ മടിക്കൈയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ഭാരവാഹിസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 29ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് വീക്ഷണം ലേഖകൻ അബ്ദുൽ റഹ്മാൻ ആലൂരും കൈരളി ടിവി യിലെ ഷിജു കണ്ണനും സെക്രട്ടറി സ്ഥാനത്തേക്ക് മാധ്യമം ബ്യൂറോ ചീഫ്

Local
നിരവധി വാഹനമോഷണ കേസുകളിലെ  പ്രതി കാഞ്ഞങ്ങാട്ട്  പിടിയിൽ

നിരവധി വാഹനമോഷണ കേസുകളിലെ പ്രതി കാഞ്ഞങ്ങാട്ട് പിടിയിൽ

നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ തെക്കിൽ മാങ്ങാടൻ ഹൗസിൽ മുഹമ്മദ് നവാസ്(26) പോലീസ് കസ്റ്റഡിയിൽ. കാഞ്ഞങ്ങാട്ട് വെച്ചാണ് ഇയാളെ പിടികൂടിയത്. കണ്ണൂർ കാസർകോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Local
ഉമ്മൻചാണ്ടി കേരളത്തിൻ്റെ സ്നേഹപർവ്വം : ഡോ.വി.ഗംഗാധരൻ

ഉമ്മൻചാണ്ടി കേരളത്തിൻ്റെ സ്നേഹപർവ്വം : ഡോ.വി.ഗംഗാധരൻ

കാഞ്ഞങ്ങാട് : കേരളത്തിലെ വികസനപാതയിൽ തൻ്റേതായ വിലാസം തുന്നിചേർക്കുകയും സാധാരണക്കാരനെ തന്നോട് ചേർത്ത് നിർത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഡോ : വി. ഗംഗാധരൻ അഭിപ്രായപ്പെട്ടു. കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

Local
പയ്യന്നൂരിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ തിരൂരിൽ നിന്നും അറസ്റ്റ് ചെയ്തു

പയ്യന്നൂരിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ തിരൂരിൽ നിന്നും അറസ്റ്റ് ചെയ്തു

പയ്യന്നൂര്‍: കാപ്പാട്ട് പെരുങ്കളിയാട്ടം നടക്കുമ്പോൾ ഫെബ്രുവരി 28ന് രാത്രി സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ പയ്യന്നൂർ ഡിവൈഎസ്.പി.യുടെ ക്രൈം സ്വകാഡ് തിരൂരിൽ വെച്ച് അറസ്റ്റ് ചെയ്തു. പെരിങ്ങോം കൊരങ്ങാട്ടെ ബത്താലി ഹൗസില്‍ ഫാസിലിനെ(26)യാണ് ഡിവൈഎസ്.പി.കെ.വിനോദ്കുമാറിൻ്റെ നിയന്ത്രണത്തിലുള്ള ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ.മാരായ ഷിജോ അഗസ്റ്റിൻ, സയ്യിദ് , സീനിയർ

Obituary
ചെറുവത്തൂർ മുണ്ടക്കണ്ടത്തെ കെ. കുഞ്ഞിരാമൻ അന്തരിച്ചു

ചെറുവത്തൂർ മുണ്ടക്കണ്ടത്തെ കെ. കുഞ്ഞിരാമൻ അന്തരിച്ചു

ചെറുവത്തൂർ മുണ്ടക്കണ്ടത്തെ കെ. കുഞ്ഞിരാമൻ(69) അന്തരിച്ചു. സഹോദരങ്ങൾ കെ. തങ്കമണി, കെ. ദേവകി.

Local
സന്ദേശം ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു

സന്ദേശം ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു

മൊഗ്രാൽ പുത്തൂർ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം& വനിതാവേദിയുടെ നേതൃത്ത്വത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥിനികളെ അനുമോദിച്ചു. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ ജനാർദനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളേജിൽ നിന്നും ബി.എസ്.സി. സ്റ്റാറ്റിക്സിൽ ഉന്നത

Kerala
ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു.

ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു.

തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസി യായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ്

Local
കാറടുക്ക ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നുപേർക്കെതിരെ കേസ്

കാറടുക്ക ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നുപേർക്കെതിരെ കേസ്

കോടികളുടെ വെട്ടിപ്പുനടന്ന കാറടുക്ക സർവീസ് സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും പണം തട്ടിയ മൂന്നുപേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. ബേക്കൽ കോട്ടക്ക് സമീപത്തെ അനീസ് മഹലിൽ അബൂബക്കറിൽ (60 )നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ബേക്കൽ സ്വദേശികളായ റാഷിദ്, സമീർ,ഇസ്മായിൽ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Obituary
പിതാവ് രണ്ടാം വിവാഹം കഴിച്ചു; യുവാവ് തൂങ്ങിമരിച്ചു

പിതാവ് രണ്ടാം വിവാഹം കഴിച്ചു; യുവാവ് തൂങ്ങിമരിച്ചു

പിതാവ് രണ്ടാം വിവാഹം കഴിച്ച മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാൽ ഗോളിയടുക്കത്തെ അയിത്തപ്പയുടെ മകൻ അനിൽകുമാർ (28 )ആണ് വീടിനകത്തെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Local
വൈദ്യുതി പോസ്റ്റിൽനിന്നും ഷോക്കേറ്റ് ലൈൻമാന്  ഗുരുതരം

വൈദ്യുതി പോസ്റ്റിൽനിന്നും ഷോക്കേറ്റ് ലൈൻമാന് ഗുരുതരം

വൈദ്യുതി പോസ്റ്റിൽ ലൈൻ നന്നാക്കുന്നഅതിനിടയിൽ ഷോക്കേറ്റ് ഇലക്ട്രിസിറ്റി വർക്കർക്ക് ഗുരുതരമായി പൊള്ളലേറ്റു. നീലേശ്വരം ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിന് കീഴിലെ വർക്കർ കാലിച്ചാനടുക്കം സ്വദേശി എംആർ പ്രസാദിനാണ് ഗുരുതരമായി പരിക്കേറ്റത് പ്രസാദിനെ കണ്ണൂർ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

error: Content is protected !!
n73