കാഞ്ഞങ്ങാട് : അത്തിക്കോത്ത് യുവാവിനെ പഞ്ചായത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്തിക്കോത്ത് എ സി നഗറിലെ വീരന്റെ മകൻ ബൈജുവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. നാട്ടുകാർ ഉടൻ കിണറ്റിൽ ഇറങ്ങിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ.
ബൈജുവും സുഹൃത്തുക്കളും കിണറിനടുത്ത് നിന്ന് സംസാരിച്ചിരുന്നു പിന്നീട് സുഹൃത്തുക്കൾ വീട്ടിലേക്ക് മടങ്ങി. ഈ സമയം ബൈജു മാത്രമേ കിണറിനരികിൽ ഉണ്ടായിരുന്നുള്ളൂ.ബൈജു അബദ്ധത്തിൽ കിണറിൽ വീണതാകാം എന്നാണ് ബന്ധുക്കൾ പറയുന്നത്. കിണറിന്റെ കരയിൽ വീണു കിടന്ന മൊബൈൽ ഫോൺ ബെൽ അടിച്ചതിനെ തുടർന്ന് സമീപവാസികൾ ചെന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല കിണറിനടുത്ത് ചെരുപ്പ് കണ്ടെത്തി കിണറിനുള്ളിൽ നോക്കിയപ്പോൾ വെള്ളം കലങ്ങി കിടക്കുന്നതായി കണ്ടു തുടർന്ന് നാട്ടുകാരെ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.