കാസർകോട് – മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടല മുഗറു പാത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ സ്ട്രോങ്ങ് റൂം തകർത്തു കവർച്ചാ ശ്രമം. കഴിഞ്ഞദിവസം രാത്രിയാണ് ബാങ്കിന്റെ ഷട്ടർ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ സിസിടിവിയുടെ വയറുകൾ മുറിച്ചുമാറ്റി അലമാര കുത്തിത്തുടർന്ന് സ്ട്രോങ്ങ് റൂം ഡ്രില്ലിംഗ് മെഷീൻ കൊണ്ട് തകർക്കാൻ ശ്രമം നടത്തിയത്. സ്വർണ്ണവും പണവും സൂക്ഷിച്ച സ്ട്രോങ്ങ് റൂമാണ് തകർക്കാൻ ശ്രമിച്ചത്. ബാങ്ക് സെക്രട്ടറി ജയറാം നായിക്കിന്റെ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു