
പയ്യന്നൂർ :കെഎസ്‌യു ജില്ലാ സെക്രട്ടറി ആത്മജ നാരായണനേയും യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസി. അരുൺ ആലയിലിനേയും ആക്രമിച്ചു. പുലർച്ചെ മൂന്നരയോടെ കണ്ടങ്കാളിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. സമീപത്തെ കളിയാട്ടത്തിന് പോയി മടങ്ങിവരുന്നതിനിടെയാണ് ആക്രമണം. അരുണിൻ്റെ തലയ്ക്കും കാലിനും പരിക്കുണ്ട്. ആത്മജയുടെ വസ്ത്രം ഉൾപ്പെടെ വലിച്ച് കീറിയെന്നും ആരോപണമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.