
പുത്തരിയടുക്കം പാലാത്തടത്തുനിന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒമ്പതിനായിരം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി സംഭവമായി ബന്ധപ്പെട്ട് ആസം സ്വദേശിയായ ജിയാദുൾ ഇസ്ലാം (26)മിനെ അറസ്റ്റ് . ചെയ്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് .കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ നീലേശ്വരം പൊലീസും, എക്സൈസ് വകുപ്പും നീലേശ്വരം പുത്തരിയടുക്കത്ത് നടത്തിയ പരിശോധനയിലാണ് വൻ നിരോധിത പുകയില ഉത്പന്ന ശേഖരം കണ്ടെത്തിയത്. പുത്തരിയടുക്കത്തെ കെ കെ ഫ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. നീലേശ്വരം എസ് ഐ അരുൺ മോഹൻ, കെ വി രതീഷ്, പ്രദീപ്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ എം മഹേന്ദ്രൻ , എക്സൈസ് ഇൻസ്പക്ടർമാരായ പ്രസന്നകുമാർ, വി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.