ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന നീലേശ്വരം പട്ടേനയിലെ “ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനമായ ടി.ഗണപതി സ്മാരക മന്ദിരം എം. രാജാഗോപാലൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണൻ ഭട്ടതിരിപ്പാട് സ്മാരക ഹാൾ മുൻ എം. എൽ. എ കെ. പി. സതീഷ്ചന്ദ്രനും, നവീകരിച്ച ജനസേവനകേന്ദ്രം നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി. വി. ശാന്തയും ഉദ്ഘാടനം ചെയ്തു.
ആശ്വാസ് പ്രസിഡന്റ് ഡോ. വി. സുരേശൻ അധ്യക്ഷത വഹിച്ചു .വാർഡ് കൗൺസിലർ കെ. ജയശ്രീ, എ. ടി ഡോ. മനോജ് , കെ. പി. നാരായണൻ, പി. ഇ.ഷാജിത് എന്നിവർ സംസാരിച്ചു. ബിന്ദു മരങ്ങാട് റിപ്പോർട്ട് അവതരിപ്പിച്ചു. ഇ. കെ സുനിൽകുമാർ സ്വാഗതവും, കെ. ദിനേശൻ നന്ദിയും പറഞ്ഞു. തുടർന്ന് പാലിയേറ്റിവ് കുടുംബ സംഗമവും, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും നടന്നു.