The Times of North

Breaking News!

മാതൃസംഗമം നടത്തി   ★  ബളാൽ ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശമഹോത്സവത്തിന് തുടക്കമായി   ★  കാഞ്ഞങ്ങാട്ടെ പ്രമുഖ ആധാരമെഴുത്ത്കാരനും കോൺഗ്രസ്സ് നേതാവുമായിരുന്ന ചെമ്മട്ടംവയൽ അത്തിക്കോത്തെ കെ.വി. രവീന്ദ്രൻ അന്തരിച്ചു   ★  റിട്ട. എൻ എസ് സി സി ബാങ്ക് ജീവനക്കാരൻ വാഴവളപ്പിൽ രവിന്ദ്രൻ അന്തരിച്ചു   ★  പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം; സുരേഷ്‌ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികൾ   ★  ഡിജിറ്റൽ തെളിവുകൾ; മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.   ★  സുരക്ഷിതമായ സമഗ്ര വികസനം ലക്ഷ്യമെന്ന് നിർമ്മല സീതാരാമൻ; ബജറ്റ് അവതരണം ആരംഭിച്ചു   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം കുടുംബ സംഗമം നടത്തി.   ★  രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു   ★  പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അറയുള്ള വീട്ടിൽ പാർവതി അമ്മ അന്തരിച്ചു.

ബളാൽ ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശമഹോത്സവത്തിന് തുടക്കമായി

 


സുധീഷ് പുങ്ങംചാൽ..

വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രത്തിലെ അഷ്ട ബന്ധ നവീകരണകലശ സഹസ്ര ബ്രഹ്മ കുംഭാഭിഷേക മഹോത്സവത്തിനും പ്രതിഷ്ടാദിനമഹോത്സവത്തിനും തെയ്യം കെട്ട് ഉത്സവത്തിനും തുടക്കമായി..

പത്തു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക്‌ തുടക്കം കുറിച്ചു കൊണ്ട് കൊട്ടക്കാട് കാവിൽ നിന്നും ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര നടന്നു..

ആനക്കൽ, പൊടിപ്പള്ളം, അത്തിക്കടവ്, മുണ്ടമാണി, പാലച്ചുരം ,നായർകടവ്, അരിങ്കല്ല്, ചെമ്പൻചേരി പെരിയാട്ട്, മരുതും കുളം, കൊന്നനംകാട്, കുഴിങ്ങാട്, പൊന്നുമുണ്ട കക്കോൽ, തുടങ്ങിയ സ്ഥലങ്ങളിലെ മാതൃ സമിതി കളിൽ നിന്നായി നൂറ് കണക്കിന് അമ്മ മാരും സ്ത്രീകളും കലവറ ഘോഷയാത്രയിൽ പങ്കെടുത്തു..

തുടർന്ന് ചീർക്കയം സുബ്രമണ്യ കോവിൽ അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം. കക്കയം ചാമുണ്ടെശ്വരി ക്ഷേത്രം മാതൃ സമിതികളുടെ നേതൃത്വത്തിൽ ലളിതാ സഹസ്ര നാമം. വിഷ്ണു സഹസ്ര നാമപാരായണവും മഹാ പൂജയയും നടന്നു..

തുടർന്ന് സുദർശന ഹോമം. പുണ്യാഹം. അങ്കുരാർപ്പണം പ്രസാദശുദ്ധി തുടങ്ങി ക്ഷേത്രചടങ്ങുകളും
അത്താഴപൂജയ്ക്ക് ശേഷം സർവൈശ്വര്യ വിളക്ക് പൂജയും നടന്നു..

രണ്ടാം ദിവസമായ തിങ്കളാഴ്ച രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.
തുടർന്ന് ഭാഗവത പാരായണം സഹസ്ര നാമ പാരായണം. 11 ന് ക്ഷേത്രേശ സംഗമം സ്വാമി വിശ്വാനന്ത സരസ്വതി ഉത്ഘാടനം ചെയ്യും.
വൈകിട്ട് 6.30 സ്വാമി സച്ചിതാനന്ത സ്വാമികൾക്ക്‌ വരവേൽപ്പ്. ആദ്യാല്മിക സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ഉത്ഘാടനം ചെയ്യും. ഇ. ചന്ദ്ര ശേഖരൻ എം. എൽ. എ. മുഖ്യഅതിഥി ആയിരിക്കും.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
നാലിന് രാവിലെ മുതൽ വിവിധ തന്ദ്രിക ചടങ്ങുകൾ. അക്ഷര ശ്ലോകസദസ്സ്. ഇരിങ്ങാലക്കുട ഒ. എസ്. സതീഷിന്റ ആദ്യലാമിക പ്രഭാഷണം രാത്രിവിവിധ ക്ഷേത്രം മാതൃ സമിതികളുടെ തിരു വാതിര അരങ്ങേറും.

അഞ്ചിന് ആറു മുതൽ വിവിധ താന്ത്രികചടങ്ങുകൾ. മാതൃ വന്ദനം. മഹാപൂജ രാത്രി വിവിധ കലാപരിപാടി കൾ നടക്കും

ആറിന് രാവിലെ താന്ത്രിക ചടങ്ങുകൾ ആരംഭിക്കും.
സമാധരണ സഭ. മഹാപൂജ എന്നിവ നടക്കും. വൈകിട്ട് ഏഴു മണി മുതൽ വിവിധ കലാപരിപാടികൾ നടക്കും.
രാത്രി9 മണിക്ക് തിരുവനന്തപുരം ശ്രീ നന്ദനയുടെ യാനം നാടകം നടക്കും.

7 ന് രാവി 9.55 നും 10.39 നും ഇടയിൽ ഉള്ള ശുഭ മുഹൂർത്തത്തിൽ അഷ്ട ബന്ധ ലേപനം. സഹസ്ര പരി കലാശാഭിഷേകം ബ്രഹ്മ കുംഭാഭിഷേകം. വൈകിട്ട് ഏഴു മുതൽ വിവിധ കലാപരിപാടികളും 8.30ന് കോട്ടക്കൽ കഥകളി സംഘത്തിന്റെ ദക്ഷ യാഗം കഥകളി നടക്കും.

8 ന് രാവിലെ വിവിധ ക്ഷേത്രചടങ്ങുകൾ നടക്കും. 10 30 ന് ഭാഗവത ഗീതാഞ്ജലി ഭക്തി ഗാനമേള. തുടർന്ന് വിവിധ താത്രിക ചടങ്ങുകൾ. വൈകിട്ട് നാലിന് രഥാരോഹണം. കാഴ്ച്ച ശീവേലി.രദോത്സവം. രാത്രി 7 ന് കാഴ്ച്ചവരവ് ഘോഷയാത്ര. കാഴ്ച്ച സമർപ്പണം. ശ്രീ ഭൂതബലി. എഴുന്നള്ളത്ത് തിടമ്പ് നൃത്തത്തോടെ ഉത്സവംസമാപിക്കും.

9 ന് ക്ഷേത്ര അധീനതയുള്ള പരദേവത പള്ളിയറയിൽ കളിയാട്ട ഉത്സവം ആരംഭിക്കും. രാത്രി 8 മണി മുതൽ തോറ്റം പുറപ്പാട് നടക്കും.
മെഗാ മ്യൂസിക്കൽ നൈറ്റ്. പൊട്ടൻ തെയ്യത്തിന്റെ പുറപ്പാട്.

10 ന് രാവിലെ 10 30 മുതൽ ചാമുണ്ഡിയുടെയും വിഷ്ണു മൂർത്തിയുടെയും പുറപ്പാട്.

11 ന് കൊട്ടക്കോട്ട് കാവിൽ കളിയാട്ടം.
10.30മുതൽ ബീരൻ തെയ്യം. ചാമുണ്ഡി. വിഷ്ണു മൂർത്തി ഗുളികൻ തെയ്യങ്ങളുടെ പുറപ്പാട് നടക്കും..
ഉത്സവനാളു കളിൽ ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്ത ജനങ്ങൾക്കും അന്നദാനവും ഉണ്ടാകും..

Read Previous

കാഞ്ഞങ്ങാട്ടെ പ്രമുഖ ആധാരമെഴുത്ത്കാരനും കോൺഗ്രസ്സ് നേതാവുമായിരുന്ന ചെമ്മട്ടംവയൽ അത്തിക്കോത്തെ കെ.വി. രവീന്ദ്രൻ അന്തരിച്ചു

Read Next

മാതൃസംഗമം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73