The Times of North

Breaking News!

പള്ളിക്കര കേണമംഗലം പെരുങ്കളിയാട്ടം: അന്നദാനം ഒരുക്കാൻ പഴയിടം എത്തും   ★  പ്ലാസ്റ്റിക് കത്തിച്ചതിന് പിഴ ഈടാക്കി   ★  നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിവരാവകാശ നിയമം സംബന്ധിച്ച ക്ലാസ് നല്‍കും; വിവരാവകാശ കമ്മീഷണര്‍   ★  ബഡ്ഡിങ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു   ★  പെരടിയിലെ രാപ്പകലുകളും, ഒരു പാലസ്തീൻ കോമാളിയും സംസ്ഥാന അമേച്ചർ നാടക മത്സരത്തിലേക്ക്    ★  തൈകടപ്പുറം മൾട്ടികെയർ മെഡിക്കൽ സെൻ്ററിന് സമീപത്തെ സലാം അന്തരിച്ചു   ★  കേരള സംഗീതനാടക അക്കാദമിയിൽ അഫിലിയേറ്റ് ചെയ്‌ത കലാസമിതികൾക്ക് ലഭിക്കാനുള്ള സഹായധനം അനുവദിക്കണം - ജില്ലാ കേന്ദ്ര കലാസമിതി   ★  ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു   ★  ക്ഷേത്രോത്സവ പരിസരത്ത് ചീട്ടുകളി ആറു പേർ പിടിയിൽ   ★  ചൂതാട്ടം പിടികൂടാൻ എത്തിയ പോലീസിനെ തടഞ്ഞ മൂന്ന്പേർ കസ്റ്റഡിയിൽ

കേരള സംഗീതനാടക അക്കാദമിയിൽ അഫിലിയേറ്റ് ചെയ്‌ത കലാസമിതികൾക്ക് ലഭിക്കാനുള്ള സഹായധനം അനുവദിക്കണം – ജില്ലാ കേന്ദ്ര കലാസമിതി

തൃക്കരിപ്പൂർ : കേരള സംഗീതനാടക അക്കാദമിയിൽ അഫിലിയേറ്റ് ചെയ്‌ത കലാസമിതികൾക്ക് 2010 മുതൽ 2016 വരെ സർക്കാരിൽ നിന്ന് ലഭിക്കാനുള്ള സഹായധനം അനുവദിക്കണമെന്ന് ജില്ലാ കേന്ദ്ര കലാസമിതി ആവശ്യപ്പെട്ടു.
നടക്കാവ് നെരൂദ തീയ്യറ്റേഴ്സിൽ നടന്ന കൺവെൻഷനിൽ രാജമോഹൻ നീലേശ്വരം അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ മുരളി,ഇ.പി.രാജഗോപാലൻ,വി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.
ഉദയൻ കുണ്ടംങ്കുഴി സ്വാഗതവും പി വി രാജൻ നന്ദിയും പറഞ്ഞു. കലാസമിതിക്കുള്ള പ്രവർത്തന ഗ്രാൻ്റായി സാംസ്‌കാരിക സെസ് ഏർപ്പെടുത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

കേരള സംഗീതനാടക അക്കാദമിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ജില്ലയിലെ കലാസമിതികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനുമാണ് കേന്ദ്ര കലാസമിതി രൂപീകരിച്ചത്.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അക്കാദമിയുടെ മേൽനോട്ടത്തിൽ ഇത്തരം സമിതികൾ നിലവിൽ ഉണ്ട്.

ഭാരവാഹികൾ: രാജമോഹൻ നീലേശ്വരം (പ്രസി.), ഉമേശ് ശാലിയൻ (വൈസ് പ്രസി.), പി.വി.രാജൻ (സെക്ര.), ഉദയൻ കുണ്ടംകുഴി (ജോ. സെക്ര.).

Read Previous

ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

Read Next

തൈകടപ്പുറം മൾട്ടികെയർ മെഡിക്കൽ സെൻ്ററിന് സമീപത്തെ സലാം അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73