The Times of North

Breaking News!

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ഒൻപത് പ്രതികൾക്കും ജീവപര്യന്തം   ★  അമ്മാവനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ വെറുതെ വിട്ട പ്രതി മുത്തശ്ശിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി കേസ്    ★  നീലേശ്വരത്തെ വീട്ടിലേക്കു പോയ വയോധികനെ കാണാതായി   ★  അപകടം ഉണ്ടാക്കുംവിധം മത്സരിച്ചുഓടിച്ച രണ്ട് ലോറികൾ കസ്റ്റഡിയിൽ   ★  ഭർതൃമാതാവിനെ മർദ്ദിച്ച മരുമകൾക്കെതിരെ കേസ്   ★  പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളായ സിപിഐഎം നേതാക്കളുടെ അപ്പീല്‍ ഇന്ന് കോടതിയില്‍   ★  കദളീ വനത്തിൽ ഒരുവട്ടം കൂടി പത്താമുദയത്തിന്റെ സംഗമം   ★  ജില്ലാ സമ്മേളനം 11ന്   ★  നീലേശ്വരം നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.   ★  മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം :പോസ്റ്റർ പ്രകാശനം ചെയ്തു

പരപ്പ കനകപ്പള്ളിയിൽ സെമിത്തേരിയുമായി ബന്ധപ്പെട്ട് തർക്കം..അടിയേറ്റ് യൂത്ത് കോൺഗ്രസ്സ് നേതാവിന് പരിക്ക്..

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട് : പരപ്പ കനകപ്പള്ളിയിൽ പള്ളി സെമിത്തേരിയു മായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെ അടിയേറ്റ് യൂത്ത്‌ കോൺഗ്രസ്സ് നേതാവിന് പരിക്ക്..
യൂത്ത്‌ കോൺഗ്രസ്സ് ബളാൽ മണ്ഡലം വൈസ് പ്രസിഡന്റ് ഷനോജ് മാത്യുവിനാണ്‌ (33)തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്..

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി യോട് കൂടിയാണ് സംഭവം..
കനകപ്പള്ളിയിലെ സന്തോഷ്‌ ജോസഫ് എന്നയാൾ ഞായറാഴ്ച രാവിലെ പള്ളി സെമിത്തേരിയു മായി ബന്ധപ്പെട്ട് തർക്കം ഉന്നയിച്ചിരുന്നു. ഇയാൾ കുർബാനയ്ക്ക്‌ ശേഷം പള്ളി വികാരിയുടെ വാഹനത്തിനു മുകളിലേക്ക് പെയിന്റ് കോരി കൊഴിച്ച് വൃത്തികേടുമാക്കി.
ഇത് ഒരു വിഭാഗം ചോദ്യം ചെയ്യൂകയും പോലീസിൽ പരാതി പറയുകയും ചെയ്തു.
വെള്ളരി ക്കുണ്ട് എസ്. ഐ. സ്ഥലത്ത് എത്തു കയും പ്രശ്നം പരി ഹരിക്കുകയും ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് സന്തോഷ്‌ ജോസഫിന്റെ സുഹൃത്തായ ഷാരോൺ. ഇയാളുടെ പിതാവ് നെൽ സൺ എന്നിവർ ചേർന്ന് ഷനോജ് മാത്യുവിനെ അക്രമിക്കുന്നത്.കല്ലു കൊണ്ടും കത്തി പോലുള്ള ആയുധവും ഉപയോഗിച്ച് തന്നെ അക്രമിക്കുകയാരുന്നു വെന്ന് ഷനോജ് പറയുന്നു.
തലയ്ക്ക് പരിക്കേറ്റ ഷാനോജിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്..

Read Previous

മംഗലംകളിയുടെ നാട്ടിൽ നിന്നും പോയി സംസ്ഥാനതലത്തിൽ മികവോടെ ബാനം ഗവ.ഹൈസ്‌കൂൾ

Read Next

അസംഘടിത മേഖലയിൽ ക്ഷേമനിധി ഓഫിസ് ജില്ലയിൽ ഉടൻ ആരംഭിക്കണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73