നീലേശ്വരം മന്നം പുറത്ത് കാവ്, പാരമ്പര്യ ട്രസ്റ്റിയും, അരമന തറവാട് കിഴക്കൻ കൊഴുവൽ തറവാട്ടിലെ കാരണവരുമായ അരമന ഗോപാലൻ നായരുടെ നിര്യാണത്തിൽ കിഴക്കൻ കൊഴുവൽ കോറോത്ത് തറവാട് അനുശോചിച്ചു. യോഗത്തിൽ കോറോത്ത് തറവാട് ട്രസ്റ്റ് ചെയർമാൻ ഗോവർദ്ധൻ ദാസ് കോറോത്ത് , സെക്രട്ടറി രാജേന്ദ്രൻ കുമാർ കോറോത്ത് , വൈസ് ചെയർമാൻ രജീഷ് കോറോത്ത്, എക്സിക്യൂട്ടീവ് അംഗങ്ങൾ ഗിരീഷ് പി നായർ, ബാലചന്ദ്രൻ നായർ കോറോത്ത്, പ്രഭവതി അമ്മ തുടങ്ങിയവർ സംബന്ധിച്ചു.