
കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിയ പി അപ്പുക്കുട്ടൻ മാഷിൻ്റെ വിയോഗം കേരള സാംസ്കാരിക രംഗത്തിന് തീരാനഷ്ടം. കേരളത്തിൻ്റെ അധ്യാപകന്‍, സാംസ്‌കാരിക പ്രവർത്തകൻ, പ്രഭാഷകന്‍, സാഹിത്യനിരൂപകന്‍, നാടകപ്രവര്‍ത്തകന്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനമാണ് അപ്പുക്കുട്ടൻ മാഷ് കാഴ്ച്ചവെച്ചത്.
സജീവമായി നിലനിർത്തുന്ന വിനയവും ഭാഷാശുദ്ധിയും അപാരമായ അറിവും മനോഹരമായ ഭാഷയും മുഴക്കമുള്ള ശബ്ദവും പ്രഭാഷകൻ എന്ന നിലയിൽ അപ്പുക്കുട്ടൻ മാസ്റ്ററെ
വ്യത്യസ്തനാക്കുന്നു. അഞ്ചരപ്പതിറ്റാണ്ട് നീണ്ട പ്രഭാഷണസപര്യ, സാഹിത്യനിരൂപണരംഗത്തെ സംഭാവനകൾ, സംഗീതനാടക അക്കാദമി സെക്രട്ടറി എന്ന നിലയിലുള്ള മികച്ച പ്രവർത്തനം
കലാസംഘാടനത്തിലെ മികവ് എന്നിവയിലൂടെ അവിശ്രമം പ്രവർത്തിച്ച പി.അപ്പുക്കുട്ടൻ മാസ്റ്റർക്ക്
പൊതുരംഗത്ത് സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. അന്നൂർ യു.പി.സ്‌കൂളും സഞ്ജയൻ സ്‌മാരക ‘ഗ്രന്ഥാലയവും അദ്ദേഹത്തിൻ്റെ മികച്ച സംഭാവനകളാണ്. ഗാന്ധിജിയുടെയും കെ.കേളപ്പൻ്റെയും ശിഷ്യനും പ്രഭാഷകനും നാടകകൃത്തുമായ കെ.പി.കുഞ്ഞിരാമ പൊതുവാളുടെ നാടകമായ ഭാരതരഥത്തിൽ മികവുറ്റ കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി അഞ്ചു കൊല്ലം പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയിലും അംഗമായിരുന്നു.
1939 ആഗസ്‌ത് 10ന് അന്നൂരിലെ കരിപ്പത്ത് കണ്ണപൊതുവാളുടെയും എ.പി.പാർവതി അമ്മയുടെയും മകനായാണ് ജനനം. അന്നൂർ യു.പി. സ്‌കൂൾ, പയ്യന്നൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, കണ്ണൂർ ഗവ. ട്രെയിനിങ് സ്‌കൂൾ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. 1962ൽ പി.എസ്.സി. നിയമനം ലഭിച്ച് ഗവ. ഹൈസ്‌കൂളിലെത്തി. വിദ്വാൻ പരീക്ഷ പാസായതിനെത്തുടർന്ന് ഹൈസ്‌കൂൾ അധ്യാപകനായി പ്രമോഷൻ ലഭിക്കുകയും കാസർകോട് ഗവ. ഹൈസ്‌കൂളിൽ ഭാഷാധ്യാപകനായി നിയമനം ലഭിക്കുകയും ചെയ്തു. 1995 മാർച്ചിൽ പയ്യന്നൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽനിന്ന് വിരമിച്ചു. ഭാര്യ: പരേതയായ സി.പി.വത്സല. മക്കൾ: സരിത, ശ്രീഹർഷൻ (പത്രപ്രവർത്തകൻ), പ്രിയദർശൻ.