നീലേശ്വരം: നീലേശ്വരം ജി.എൽ.പി. സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയും പോസ്റ്റർ പ്രദർശനവും നടന്നു. പ്രധാനധ്യാപിക പി.നളിനി ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഉച്ചക്ക് ശേഷം നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നീലേശ്വരം സബ്ബ് ഇൻസ്പെക്ടർ കെ.വി.രതീശൻ ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.വി ശ്രീജിത്ത് ക്ലാസെടുത്തു. പി.ടി.എ പ്രസിഡണ്ട് പി.കെ രതീഷ് അദ്ധ്യക്ഷനായിരുന്നു. മദർ പി.ടി.എ പ്രസിഡണ്ട് ഇ. വി ബിന്ദു സംസാരിച്ചു.
പ്രധാനധ്യാപിക പി നളിനി സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ടി.വി.ശ്രീജ നന്ദിയും പറഞ്ഞു.