നീലേശ്വരം: നഗരസഭയിലെ കിഴക്കൻ കൊഴുവലിൽ വീണ്ടും കിണർ ഇടിഞ്ഞു. കിഴക്കുള്ളിലെ ആനിക്കീൽ പത്മാവതിയുടെ വീട്ടു മുറ്റത്തെ കിണറാണ് ഇന്ന് ഉച്ചയോടെ ഒരു ഭാഗംഇടിഞ്ഞു താഴ്ന്നത്. ഇതോടെ കിണർ അപകടാവസ്ഥയിലായി. സംഭവമറിഞ്ഞ് വാർഡ് കൗൺസിലർ ടിവി ഷീബ സ്ഥലം സന്ദർശിച്ചു. ഒരാഴ്ച മുമ്പാണ് ഇവരുടെ വീടിന് സമീപത്തെ അരമന കുഞ്ഞമ്മാർ അമ്മയുടെ വീട്ടുമുറ്റത്തെ കിണർ ആൾമറയോടെ താഴ്ന്നു പോയത്.