കേരളത്തിലേക്ക് വീണ്ടുമൊരു വന്ദേഭാരത് കൂടി ഉടന്‍ എത്തിയേക്കും. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചതോടെ തിരുവനന്തപുരം ഡിവിഷനു കീഴില്‍ വരുന്ന അധിക ട്രെയിന്‍ ഉപയോഗിച്ച് പുതിയ സര്‍വീസ് നടത്താനാണ് നീക്കം. എറണാകുളം-ബംഗളൂരു, കോയമ്പത്തൂര്‍-തിരുവനന്തപുരം റൂട്ടുകളാണ് പരിഗണനയിലെന്നറിയുന്നു.
എറണാകുളം-ബംഗളൂരു റൂട്ടില്‍ വന്ദേഭാരത് വേണമെന്ന് ആദ്യം മുതലേ ആവശ്യമുയര്‍ന്നിരുന്നെങ്കിലും അറ്റകുറ്റപ്പണി സൗകര്യം ഇല്ലെന്നും ചൂണ്ടിക്കാട്ടി അനുവദിച്ചിരുന്നില്ല. എറണാകുളത്ത് വന്ദേഭാരത് അറ്റകുറ്റപ്പണിക്ക് ആവശ്യമായ വൈദ്യുതീകരിച്ച പിറ്റ്‌ലൈന്‍ വൈകാതെ കമ്മീഷന്‍ ചെയ്യുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. മാത്രമല്ല കാസര്‍കോട് ട്രെയിന്‍ മംഗളൂരുവിലേക്ക് നീട്ടുന്നതോടെ ട്രെയിനിന്റെ തിരുവനന്തപുരത്തെ അറ്റകുറ്റപ്പണിയും അവിടേക്ക് മാറും. ഇതോടെ സ്‌പെയര്‍ റേക്ക് ഇല്ലാതെ സര്‍വീസ് നടത്താനാകും.