കരിവെള്ളൂർ : ആണൂരിലെ ഓട്ടോ ഡ്രൈവർ കെ.പി. സത്യൻ്റെ ഭാര്യ പി.വി. വല്ലി ( 55) ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കരിവെള്ളൂർ ദിനേശ് ബീഡി തൊഴിലാളിയാണ്. ആണൂർ നാഷണൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വനിതാ വേദി പ്രസിഡണ്ടാണ്.
അച്ഛൻ : പരേതനായ കെ. നാരായണൻ, അമ്മ പി.വി. ജാനകി. മക്കൾ :ജോജി.വി. സത്യൻ, ജിജി. വി .സത്യൻ. മരുമകൻ : രഹ്നിജ് സി.വി. (റൂറൽ ബാങ്ക് പയ്യന്നൂർ, ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് ട്രഷറർ). സഹോദരങ്ങൾ: ശോഭ പി വി, ലത പി.വി , ബിന്ദു പി.വി (അധ്യാപിക,ജി.എൽ. പി. സ്കൂൾ, പടന്നക്കാട് )
ഭൗതിക ശരീരം വൈകീട്ട് 6 മണിക്ക് ആണൂരിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. 8 മണിക്ക് ആണൂർ സമുദായ ശ്മശാനത്തിൽ സംസ്കാരം