നീലേശ്വരം നഗരസഭയുടെ 2025-26 വാർഷിക രുപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗവും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളും നടത്തി. യോഗം നഗരസഭാചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി.ഗൗരി അദ്ധ്യക്ഷയായി സ്ഥിരം സമിതി ചെയർമാൻമാരായ പി.ഭാർഗ്ഗവി, ഷംസുദ്ദീൻ അറിഞ്ചിറ കൗൺസിലർ വിനു നിലാവ് നഗരസഭാ സെക്രട്ടറി കെ മനോജ് കുമാർ, പ്ലാൻ കോ-ഓർഡിനേറ്റർ അൻവർ എന്നിവർ സംസാരിച്ചു. നഗരസഭാ കൗൺസിലർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ , വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡിക്ക് ശേഷം വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗവും നടന്നു കരട് നിർദ്ദേശങ്ങളുടെ അവതരണവും നടന്നു
കുടുംബശ്രീ സിഡിഎസ് തയ്യാറാക്കിയ യു.പി.ആർ.പി പദ്ധതി നിർദ്ദേശങ്ങൾ സി.ഡി.എസ് ചെയർപേഴ്സൺ പി.എം സന്ധ്യനഗരസഭ വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗത്തിൽ വെച്ച് നഗരസഭ ചെയർ പേഴ്സൺ ടി.വി ശാന്തയ്ക്ക് കൈമാറി.