
നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്രത്തിൽ ഫെബ്രുവരി 13മുതൽ 16വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തിന് കോലധാരികൾക്കും അനുബന്ധ ചടങ്ങുകൾ നടത്തുന്നവർക്കുമുള്ള അടയാളം കൊടുക്കൽ ചടങ്ങ് നടന്നു. ക്ഷേത്രത്തിലെ പ്രധാന ആരാധനമൂർത്തിയായ പാടാർകുളങ്ങര ഭഗവതിയമ്മയുടെ കോലം കെട്ടുന്ന കക്കാട്ട് സുബിൻ പെരുവണ്ണാൻ ക്ഷേത്രം മേൽശാന്തിയിൽ നിന്നും കൊടിയിലവാങ്ങി അടയാളം സ്വീകരിച്ചു.