
നീലേശ്വരം അങ്കകളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ടമഹോത്സവം സമാപിച്ചു. സമാപനദിനത്തിൽ രക്തചാമുണ്ഡി, ചെക്കിപ്പാറഭഗവതി, വിഷ്ണുമൂർത്തി, പാടാർകുളങ്ങര ഭഗവതി തെയ്യങ്ങൾ അരങ്ങിലെത്തി. ഉച്ചയ്ക്ക് അന്നദാനവുമുണ്ടായിരുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങൾ ദർശ്ശനത്തിനെത്തിയിരുന്നു.