
നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കൂട്ടപ്പുന്ന, പൊൻപിളി, ചായ്യോം, മാനൂരി, മുടുപ്പ, പള്ളിയത്ത് പ്രാദേശീക സമിതികളുടെ നേതൃത്ത്വത്തിൽ കൂട്ടപ്പുന്ന വനശാസ്താ പരിസരത്തുനിന്നും കലവറഗഘോഷയാത്ര ക്ഷോത്രത്തിലെത്തി. നൂറുകണക്കിന് ആളുകൾ കലവറഘോഷയാത്രയിൽ പങ്കെടുത്തു.തുടർന്ന് അന്നദാനവുമുണ്ടായി.വൈകിട്ട് പാടാർകുളങ്ങര കാവിൽ നിന്നും ദീപവും തിരിയുമായി ദേവിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചുകൊണ്ടുവന്നു. തുടർന്ന് തൂവക്കാരൻ തെയ്യതെയ്യത്തിന്റെയും പുലിയൂർകണ്ണൻ ദൈവത്തിന്റെ വെള്ളാട്ടവും അരങ്ങിലേറി.
Tags: Ankakalari Sree Vettakorumakan Kottaram Patarkulangara Bhagavathy Temple Kaliyatta Mahotsavam news