
നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്ര കളിയാട്ടമഹോത്സവം വ്യാഴാഴ്ച തുടങ്ങും. വ്യാഴാഴ്ച രാവിലെ പത്ത്മണിക്ക് ബങ്കളം കൂട്ടപ്പുന്ന വനശാസ്ത പരിസരത്തു നിന്നും കൂട്ടപ്പുന്ന, പൊൻപിളി, ചായ്യോം, മാനൂരി, മുങ്ങത്ത്, പള്ളിയത്ത്, മണിമുണ്ട പ്രാദേശീക സമിതികളുടെ നേതൃത്ത്വത്തിൽ കലവറ ഘോഷയാത്ര. തുടർന്ന് അന്നദാനം. വൈകിട്ട് 5മണിക്ക് പാടാർകുളങ്ങര കാവിൽ നിന്നും ക്ഷേത്രത്തിലേക്ക് ദീപവും തിരിയും എഴുന്നളത്ത്. തുടർന്ന് തിടങ്ങൽ.രാത്രി 8മണിക്ക് തൂവക്കാരൻ ദൈവത്തിന്റെ വെള്ളാട്ടം പുറപ്പാട്, തുടർന്ന് പുലിയൂർകണ്ണൻ, ചെക്കിപ്പാറഭഗവതി, വിഷ്ണു മൂർത്തി, രക്തചാമുണ്ഡി, പാടാർകുളങ്ങര ഭഗവതി തെയ്യക്കോലങ്ങളുടെ തോറ്റങ്ങളും, വെള്ളാട്ടങ്ങളും പുറപ്പാട്. വെള്ളിയാഴ്ച പുലർച്ചെ 4മണിക്ക് തൂവക്കാരൻ ദൈവത്തിന്റെ പുറപ്പാട്. 5മണിക്ക് പുലിയൂർകണ്ണൻ ദൈവത്തിന്റെ പുറപ്പാട്. രാവിലെ പത്ത്മണിമുതൽ വിവിധ തെയ്യക്കോലങ്ങളോടെ പുറപ്പാട്. ഉച്ചയ്ക്ക് 12മണിമുതൽ അന്നദാനം. രാത്രി 8മണിമുതൽ വിവിധ തെയ്യക്കോലങ്ങളുടെ തോറ്റങ്ങളും വെള്ളാട്ടങ്ങും പുറപ്പാട്. പത്ത് മണിക്ക് കൊല്ലം അഭിജിത്ത് നയിക്കുന്ന പയ്യന്നൂർ എസ്. എസ്. ഓക്കസ്ട്രയുടെ ഗാനമേള. ശനിയാഴ്ച പുലർച്ചെ മുതൽ വിവിധ തെയ്യങ്ങൾ അരങ്ങിലെത്തും. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ധർമ്മദൈവം രക്തചാമുണ്ഡിയമ്മയുടെ പുറപ്പാട്. 12മണിക്ക് ചെക്കിപ്പാറ ഭഗവതിയമ്മയുടെ പുറപ്പാട്. തുടർന്ന് അന്നദാനം. 1മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. വൈകുന്നേരം 4മണിക്ക് ആരൂഢദേവത ശ്രീ പാടാർകുളങ്ങര ബഗവതിയമ്മയുടെ തിരുമുടിഉയരും. തുടർന്ന് തുലാഭാരം. വൈകിട്ട് 7മണിക്ക് ലോകപീഠം കയറൽ. സമാപനം.