The Times of North

Breaking News!

പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി

നീലേശ്വരം വെടിക്കെട്ട് അപകടം മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ഞൂറ്റമ്പലം ക്ഷേത്രം അഞ്ചു ലക്ഷം രൂപ വീതം നൽകും

നീലേശ്വരം:അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ ആദ്യ ഗഡു ആശ്വാസ സഹായം നൽകാൻ ക്ഷേത്രം റിലീഫ് കമ്മറ്റി ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി. ഈ മാസം 18നകം അഞ്ചുലക്ഷം രൂപവീതം ഓരോ കുടുംബത്തിനും നൽകാനാണ് ചൊവ്വാഴ്ച നടന്ന റിലീഫ് കമ്മറ്റി യോഗത്തിന്റെ തീരുമാനം. എംഎൽഎ നഗരസഭ ചെയർപേഴ്സൺ പൗരപ്രമുഖർ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേർത്ത് ആ യോഗത്തിന്റെ തീരുമാനപ്രകാരമായിരിക്കും സാമ്പത്തിക സഹായം നൽകുക. പൊള്ളലേറ്റ് ചികിത്സ തേടിയവർക്കുള്ള സാമ്പത്തിക സഹായം പിന്നീട് നൽകും. സാമ്പത്തിക സഹായം നൽകുന്നതിനുള്ള ധനസമാഹരണത്തിനായി. ക്ഷേത്രപരിധിയിലെ 500 ഓളം വീടുകളിൽ നിന്നും പരമാവധി ധനസഹായം ശേഖരിച്ച്തുടങ്ങി. സാമ്പത്തിക സ്ഥിതിക്കനുസരിച്ച് സഹായം നൽകണമെന്നാണ് ക്ഷേത്രകമ്മിറ്റിയും റിലീസ് കമ്മിറ്റിയും അഭ്യർത്ഥിക്കുന്നത്. ചുരുങ്ങിയത് രണ്ടുകോടിരൂപയെങ്കിലും കണ്ടെത്താൻ കഴിയുമെന്നാണ് കരുതുന്നത്. കേസിൽ പ്രതിയായ ക്ഷേത്രം ഭാരവാഹികൾ ഒളിവിൽ കഴിയുന്നതിനാലാണ് തീരുമാനമെടുക്കാൻ വൈകിയതെന്നും ക്ഷേത്രം പ്രതിനിധികൾ പറഞ്ഞു.

ഓഗസ്റ്റ് 28ന് അർദ്ധരാത്രിയിൽ ഉണ്ടായ അപകടത്തിൽ നിർദ്ധനരായ കുടുംബത്തിന്റെ അത്താണികൾ ഉൾപ്പെടെ ആറു പേരാണ് മരണപ്പെട്ടത് . 154 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു ഇവരിൽ പലരും ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.

Read Previous

കൊറ്റാളി ശ്രീകുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ സ്ഥാനികനെ ആചാരപ്പെടുത്തി

Read Next

ദുർഗ ഹയർ സെക്കൻ്ററി സ്കൂളിലെ റിട്ട. പ്രധാന അധ്യാപകൻ കെ.എൻ. കേശവനുണ്ണി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73