The Times of North

Breaking News!

പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ   ★  ഉത്സവാന്തരീക്ഷത്തിൽ സ്കൂൾ വാർഷികാഘോഷം നടന്നു   ★  കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു അന്തരിച്ചു   ★  ബസ്സിൽ നിന്നും നാടൻ തോക്കിന്റെ തിരകൾ പിടികൂടി   ★  റൂറൽ ഫുട്‌ബോൾ അസോസിയേഷൻ കേരള: എം എം ഗംഗാധരൻ ജനറൽ സെക്രട്ടറി   ★  ഉദിനൂർ ബാലഗോപാലൻ മാസ്റ്ററെ അനുമോദിച്ചു   ★  ഫോണുകൾക്കും ലാപ്പുകൾക്കും ടാബുകൾക്കും മുന്നിൽ അടയിരിക്കേണ്ടതല്ല അവധിക്കാലം   ★  മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ   ★  കുറുന്തിൽ കൃഷ്ണൻ മാധ്യമ പുരസ്കാരം ടി.ഭരതന്   ★  46 കാരന്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയനട്ട് അഗ്നി രക്ഷാ സേന സാഹസീകമായി മുറിച്ചു മാറ്റി

അനിലയെ കൊന്നത് ദാമ്പത്യം തകർന്ന മനോവിഷമത്തിൽ

മാതമംഗലം കോയിപ്രയിലെ ടി.വി.ബിജുവിന്റെ ഭാര്യയും രണ്ടു മക്കളുടെ മാതാവുമായ അനിലയെ ( 33 )അന്നൂര്‍ കൊരവയല്‍ റോഡിലെ റിട്ട.മിലിട്ടറി ഉദ്യോഗസ്ഥന്റെ വീട്ടില്‍ വെച്ച് ഷാൾ കഴുത്തിൽ കുരുക്കി കൊലപെടുത്തുകയായിരുന്നുവെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. അനിലയുടെ ആൺ സുഹൃത്തായ മാതമംഗലം കുറ്റൂര്‍ വെള്ളരിയാനം ഇരൂളിലെ കുരിയംപ്ലാക്കല്‍ സുദര്‍ശന പ്രസാദ് എന്ന ഷിജുവിനെ
(34) കൊല നടത്തിയ ശേഷം ടാപ്പിംഗ് നടത്തുന്ന റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
അനിലയുമായുള്ള അടുപ്പത്തെ തുടർന്ന് സുദര്‍ശന പ്രസാദിന്റെ ദാമ്പത്യത്തിൽ തകര്‍ച്ചകള്‍വന്നുവത്രെ ഇക്കാരണത്താല്‍ ഭാര്യ നിഷയും രണ്ടുമക്കളും ഇയാളില്‍നിന്നകന്ന് സമീപകാലത്തായി ഏറണാകുളത്തെ വീട്ടിലാണ് താമസം. ഭാര്യയും മക്കളും അകന്നുപോയതിനുള്ള മനോവിഷമമായിരിക്കാം ക്രൂരകൃതത്തിന് ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് പുറത്തു വരുന്ന വിവരം.

വിനോദയാത്രക്ക് പോകുമ്പോൾ അന്നൂരിലെ വീട്ടുടമസ്ഥനും കുടുംബവും വീടിന്റെ താക്കോൽ സുഹൃത്തായ സുദര്‍ശന പ്രസാദിനെയാണ് ഏൽപ്പിച്ചിരുന്നത്.വീട്ടിൽ വളർത്തുനായകൾ ഉള്ളതിനാൽ അവയ്ക്ക് തീറ്റ നൽകാനും ഏർപ്പാടാക്കിയിരുന്നു. എട്ടാം തീയതി തിരിച്ചെത്തുന്ന തരത്തിലായിരുന്നു വീട്ടുകാർ യാത്ര പോയത്.
സംഭവ ദിവസം വീട്ടിൽ നിന്നും രാവിലെ 8.30 മണിയോടെ മാതമംഗലത്തെ വ്യാപാര സ്ഥാപനത്തിലേക്ക് പോയ അനില 10 മണിയോടെ പുറത്തേക്ക് പോയതായും പിന്നീട് സുദർശനൊപ്പം ബൈക്കിൽ പയ്യന്നൂർ കൊരവയലിലെ വീട്ടിലെത്തിയതായും പോലീസ് കണ്ടെത്തി. വീടിൻ്റെ അടുക്കള ഭാഗത്ത് വെച്ചാണ് പ്രതികൃത്യം നിറവേറ്റിയത്. അനിലയെ അടുക്കളയിലേക്ക് പറഞ്ഞയച്ച സുദര്‍ശന പ്രസാദ് പിറകില്‍നിന്നും ഷാളിട്ടുമുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. പിടിവലി നടന്നതിൻ്റെ ലക്ഷങ്ങണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വീഴ്ചയിൽ മൂക്കില്‍നിന്നും കുമിളകള്‍ വരുന്ന നിലയിലും കണ്‍തടത്തിന് താഴെ ചോരയൊഴുകുന്ന നിലയിലും മലര്‍ന്നുകിടക്കുന്നതായും കണ്ടെത്തിയ മൃതദേഹത്തിന്റെ മുഖം ഷാളുകൊണ്ട് മറച്ച നിലയിലായിരുന്നു. അനിലയുടെ മരണം ഉറപ്പാക്കിയശേഷം സുദര്‍ശന പ്രസാദ് പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ കടയിൽ നിന്നും വൈകുന്നേരം 4 മണിക്ക് കയർ വാങ്ങിയതായി പരിയാരം പോലീസും കണ്ടെത്തിയിട്ടുണ്ട്.  ഈ കയറാണ് തൂങ്ങി മരിക്കാൻ ഉപയോഗിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെ കാമുകിയായ അനിലയെ ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നുവെന്നാണ് പോലീസ്നിഗമനം.
പഠനകാലത്തെ അടുപ്പമാണ് സുദര്‍ശന പ്രസാദും മാതമംഗലത്തെ ഫര്‍ണീച്ചര്‍ ഷോപ്പില്‍ ജോലിചെയ്യുന്ന അനിലയും തമ്മിലുള്ള പ്രണയമായി വളര്‍ന്നത്.

Read Previous

മാസപ്പടി കേസിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

Read Next

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു;പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73