കരിന്തളം: അങ്കൺ വാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് അങ്കൺ വാടി വർക്കേർസ് ആന്റ് ഹെൽപ്പേഴ്സ് അസോസ്സിയേഷൻ കിനാനൂർ – കരിന്തളം പഞായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കാലിച്ചാമരത്ത് നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് പി.വി. വനജ ഉൽഘാടനം ചെയ്തു .കെ.വി.ഗിരിജ അധ്യക്ഷയായി.കെ.വി. ഭാർഗവി. വരയിൽ രാജൻ . രാധാ വിജയൻ . ദീപാ ചന്ദ്രൻ . എം. ശ്രീ കല. എന്നിവർ സംസാരിച്ചു. വി. റിജ സ്വാഗതം പറഞ്ഞു
ഭാരവാഹികൾ: വസന്തകുമാരി പ്രസിഡണ്ട് . വി. റീജ (വൈ.പ്രസിഡണ്ട്) ദീപാ ചന്ദ്രൻ (സെക്രട്ടറി) കെ.വി.ഗിരിജ – ജോസെക്രട്ടറി) വി. രുഗ്മിണി ട്രഷറർ)