The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

അംഗണ്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച് അംഗണ്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മിനിസിവില്‍ സ്‌റ്റേഷന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മണിമോഹനന്‍ ഉദ്ഘാടനം ചെയ്തു.

പോഷന്‍ ട്രാക്കര്‍ അപാകത പരിഹരിക്കുക, ഇന്‍സെന്റീവ് കുടിശ്ശിക ഉടന്‍ നല്‍കുക,നിയമനം കാര്യക്ഷമമായി നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത് . സിഐടിയു ജില്ലാ പ്രസിഡന്റ് മണി മോഹനന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പി പി വനജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി രാഗിണി സ്വാഗതം പറഞ്ഞു . പി വസന്തകുമാരി, എം പത്മിനി, രജനി പി, പത്മാക്ഷി കെ കെ, രാധാമണി പി.പി. തുടങ്ങിയവര്‍ സംസാരിച്ചു.

Read Previous

കടലിൽ കാണാതായ മുജീബിനായി തിരച്ചിൽ പുരോഗമിക്കുന്നു

Read Next

എഡിഎം നവീൻ ബാബുവിന്‍റെ മരണം; പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73