The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മടിക്കൈയിൽ അംഗൻജ്യോതി പദ്ധതിക്ക് തുടക്കമായി

അങ്കണവാടികൾക്കുള്ള ദക്ഷത കൂടിയ ഊർജ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും ഹരിത സമുദ്ധി വാർഡ് പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പി. ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. .”നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” കാമ്പയിന്റെ ഭാഗമായി നവകേരളം കർമ്മ പദ്ധതി ഹരിത കേരള മിഷൻ, എനർജി മാനേജ്മെന്റ് സെന്റർ കേരള എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന അംഗൻജ്യോതിയെ കുറിച്ച് നവകേരളം ജില്ലാ കോഡിനേറ്റർ കെ.ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അങ്കൺ വാടികൾക്കും ദക്ഷത കൂടിയ ഊർജ ഉപകരണങ്ങൾ ലഭ്യമാക്കുകയും കാർബൺ തുലിത ഇടപെടലുകൾ സംഘടിപ്പിക്കുകയുമാണ് അംഗൻജ്യോതിലക്ഷ്യമിടുന്നത്. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രായോഗികതയിലൂടെ നടപ്പാക്കുകയും പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്
ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് എസ്. പ്രീത അധ്യക്ഷതവഹിച്ചു. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ.ബാലചന്ദ്രൻ മാസ്റ്റർ . മുൻ പഞ്ചായത്ത് പ്രസിസന്റ് സി.പ്രഭാകരൻ . ബങ്കളം പി. കുഞ്ഞികൃഷ്ണൻ ,.എ..വേലായുധൻ . സ്ഥിരം സമിതി അംഗങ്ങളായ സത്യ. രമാപത്മ നാഭൻ . ടി. രാജൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിജു നന്ദി പറഞ്ഞു.

Read Previous

കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ സംഘർഷം; പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

Read Next

സിപിഐ നേതാവ് ബി.വി രാജൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!