രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളും ,ഫെഡറൽ സ്വഭാവവും കശക്കിയെറിഞ്ഞ് കൊണ്ട്, ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ച് , മതാധിപത്യ രാഷ്ട്രമാക്കി മാറ്റാനുള്ള മോദി സർക്കാരിൻ്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കത്തിനെതിരേയും, വിയോജിക്കാനുള്ള സ്വാതന്ത്ര്യം പോലും അടിച്ചമർത്തുന്ന പിണറായി സർക്കാരിൻ്റെ ചെയ്തികൾക്കെതിരേയും പ്രതികരിക്കാനുള്ള അവസരമാണ് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. സി സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ അധികരിച്ച് അസോസിയേഷൻ് കാസർകോട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുള്ളേരിയ ടൗണിൽ സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.
കാറഡുക്ക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി. ഗോപകുമാർ, കെ.വാരിജാക്ഷൻ, പഞ്ചായത്ത് അംഗം രൂപസത്യൻ, ഡി. കെ.ടി.എഫ് ജില്ലാ പ്രസിഡണ്ട് ഏ.വാസുദേവൻ നായർ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് രത്നാകരൻ കുണ്ടാർ, കെ.എസ്.എസ്. പി എ നേതാക്കളായ കുഞ്ഞിക്കണ്ണൻകരിച്ചേരി, കെ.പി. ബലരാമൻ നായർ,പുരുഷോത്തമൻ കാടകം, വി.വി. ജയലക്ഷമി, കെ.വി.സുജാത , പി.ശശിധരൻ എന്നിവർ പ്രസംഗിച്ചു.മണ്ഡലം സെക്രട്ടറി സീതാറാമ മല്ലം സ്വാഗതവും, പി.നാരായണൻ നന്ദിയും പറഞ്ഞു.