The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

പിതാവിനെയും സഹോദരനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച മുൻ ജവാൻ അറസ്റ്റിൽ

ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ തിമിരി ചെമ്പ്രകാനത്ത് പിതാവിനേയും സഹോദരനേയും കത്രിക കൊണ്ട് കുത്തി പരിക്കേൽപിച്ച ടെറിട്ടോറിയൽ ആർമിക്കാരൻ അറസ്റ്റിൽ. ചെമ്പ്രക്കാനത്ത് വാടക ക്വാട്ടേസിൽ താമസിക്കുന്ന വിപ്രദാസിന്റെ മകൻ വിപിൻദാസിനെ (36)യാണ് ചീമേനി പോലീസ് ഇൻസ്പെക്ടർ എ അനിൽകുമാർ അറസ്റ്റ് ചെയ്തത്. അച്ഛൻ വിപ്രദാസ് സഹോദരൻ വരുൺദാസ് (26) എന്നിവരെയാണ് വിപിൻദാസ് കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. വിവരമറിഞ്ഞ് അപ്പോൾ തന്നെ ചീമേനി എസ് ഐ പി.വി രാമചന്ദ്രനും സംഘവും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

Read Previous

വയനാടിലെ ജനങ്ങൾക്ക് കൈത്താങ്ങായി മീർകാനംതട്ട് ശ്രീമുത്തപ്പൻ ക്ഷേത്രം

Read Next

പ്രമുഖ പ്രവാസി വ്യവസായി മണികണ്ഠൻ മേലത്തിന്റെ ഭാര്യമാതാവ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!