മുൻ പള്ളി കമ്മറ്റിക്ക് ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യത്തിലാണത്രെ വയോധികനെ ആറംഗ സംഘം വഴിയിൽ തടഞ്ഞു നിർത്തി കുത്തി പരിക്കേൽപ്പിച്ചു. പുതുമ പാക്യാരയിലെ നസീർ മൻസിൽ കെ എം അബ്ദുല്ല ഹാജി (73) ആണ് ആക്രമണത്തിനിരയായത്. ഇന്നലെ രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്നു അബ്ദുള്ള ഹാജിയെ കോട്ടിക്കുളം പള്ളത്തെ ഇബ്രാഹിം, മുനീർ, റസാക്ക്,റാഷിദ്, പാക്യാരയിലെ ആമു ഹാജി, കോട്ടിക്കുളം കുന്നിലെ റഷീദ് ഇസ്മായിൽഎന്നിവർ വഴിയിൽ തടഞ്ഞുനിർത്തി മുഖത്തും തലക്കും അടിക്കുകയായിരുന്നു ഇതോടെ ബിപി കൂടി താഴെ വീണ അബ്ദുല്ലഹാജിയുടെ കാലിൽ കത്തികൊണ്ട് കുത്തുകയും മുഖത്ത് പഞ്ച് കൊണ്ടിടിക്കുകയും ചെയ്തു എന്നാണ് പരാതി.പഴയ പള്ളി കമ്മിറ്റിക്ക് ഒരു കോടി രൂപ സംഭാവന നൽകിയതിന് വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് അബ്ദുല്ലഹാജി ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു സംഭവത്തിൽ അക്രമികളായ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു