നീലേശ്വരം : വലിച്ചെറിയൽ വിരുദ്ധ വാരത്തിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭാ ഹാളിൽ വെച്ച് ബോധവല്ക്കരണ ക്ലാസ്സ് നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി പി ലത അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ്ബ് / വായനശാല പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന തുടങ്ങി 100 ഓളം പേർ പങ്കെടുത്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷംസുദ്ദീൻ അരിഞ്ചിറ, പി ഭാർഗ്ഗവി, CDS ചെയർപേഴ്സൺ പി എം സന്ധ്യ എന്നിവർ ആശംസയർപ്പിച്ചു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി വി ദേവരാജൻ മാസ്റ്റർ ബോധവല്ക്കരണ ക്ലാസ്സെടുത്തു. സിക്രട്ടറി കെ മനോജ് കുമാർ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ ഏ കെ പ്രകാശൻ നന്ദിയും പറഞ്ഞു.