ഭാര്യയും മകളും കൊല്ലപ്പെട്ട യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. ഉള്ളാൾ മുൻസിപ്പൽ ഓഫീസിന് സമീപം വാടകക്ക് താമസിക്കുന്ന മംഗളൂരു പഞ്ഞിമുഖറുവിലെ ഹമീദിനാണ് കുത്തേറ്റത്. പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രശസ്ത നീന്തൽത്താരമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഹമീദിന്റെ ഭാര്യ റസിയയെയും ഏഴ് വയസ്സുള്ള മകൾ ഫാത്തിമയെയും 2011 ജൂൺ 28ന് പഞ്ഞിമുഗ റിലെ വീട്ടിൽ വച്ച് അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു. ആ കേസിലെ പ്രതികളെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.