The Times of North

Breaking News!

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ 

അമീബിക് മസ്തിഷ്ക ജ്വരം ജാഗ്രത പാലിക്കുക :ഡി എം ഒ 

കാസറഗോഡ് :അമീബിക് മഷ്തിഷ്ക ജ്വരത്തെ തുടർന്ന് മരണപ്പെട്ട കാസർകോട് സ്വദേശിയായ 37 കാരൻ കഴിഞ്ഞ പത്തു വർഷമായി മുംബൈയിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. സെപ്റ്റംബർ ആദ്യ വാരം ഇദ്ദേഹം കാസറഗോഡേക്കു വരികയും ചെയ്തു. വരുന്ന സമയത്ത് തന്നെ പനിയുണ്ടായിരുന്നതിനാൽ കാസറഗോഡ് വന്നിറങ്ങിയ ഉടനെ  കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും അവിടെ അഡ്മിററ്റാകുകയും ചെയ്തു. രോഗം ഭേദമാകാത്തതിനാൽ 4 ദിവസത്തിന് ശേഷം അവിടെ നിന്നു കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലും തുടർന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. അവിടെ നിന്നുള്ള പരിശോധനയിൽ അമീബിക് മാഷ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെ ഇദ്ദേഹം സെപ്റ്റംബർ 22 നു മരണപെട്ടു. മരണപെട്ട വ്യക്തിക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചത് മുംബൈയിൽ നിന്നായതിനാൽ ആശങ്കപെടേണ്ടതില്ലെന്നും എന്നിരുന്നാലും രോഗം വരാതിരിക്കാനുള്ള പൊതുവായ നിർദേശംങ്ങൾ പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. എ വി രാംദാസ് അറിയിച്ചു.

 

*അമീബിക് മസ്തിഷ്ക ജ്വരം*

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വ്വമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല.

വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിൽ രോഗലക്ഷണങ്ങള്‍ പ്രകടമാകും

 

*ലക്ഷണങ്ങൾ*

പ്രാഥമിക ലക്ഷണങ്ങള്‍

 

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്

 

*കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങൾ*

 

ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ

 

*രോഗം ഗുരുതരാവസ്ഥയിലായാൽ* അപസ്മാരം,ബോധക്ഷയം, ഓര്‍മ്മക്കുറവ്.

രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കുക

 

പ്രതിരോധ മാർഗങ്ങൾ

 

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക .

വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.

ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക.

മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കുക

 

*നീന്തൽ കുളങ്ങളിൽ പാലിക്കേണ്ട ശുചിത്വ നിർദ്ദേശങ്ങൾ*

ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണ്ണമായും ഒഴുക്കി കളയുക .

സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകുക

പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കുക

നീന്തൽ കുളങ്ങളിലെ ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക

പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം ഉപയോഗിക്കുക

വെള്ളത്തിന്റെ അളവിനനുസരിച്ച്, 5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ 1000 ലിറ്റർ വെള്ളത്തിന് എന്ന ആനുപാതത്തിൽ ക്ലോറിനേറ്റ് ചെയ്യുക. ക്ലോറിൻ ലെവൽ 0.5 പി.പി.എം മുതൽ 3 പി.പി.എം ആയി നിലനിർത്തുക.

Read Previous

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും ഹരിത സ്ഥാപനങ്ങളാക്കി മാറ്റും 

Read Next

ഏലിപ്പനി :ജാഗ്രത പാലിക്കണം : ഡി എം ഒ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73