കാസർകോട് : ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടെന്ന് അധികൃതർ പറഞ്ഞതിനെ തുടർന്ന് താമസിച്ചിരുന്ന വീട് പൊളിച്ച് പെരുവഴിയിലായ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ അടുക്കത്ത് ബയൽ കോട്ടവളപ്പിൽ സാവിത്രിക്ക് “അമ്മ ഭാരത് ചാരിറ്റി ഫൌണ്ടേഷൻ” (എ ബി സി ഫൌണ്ടേഷൻ) വീട് വെച്ച് നൽകുന്നത്തിന്റെ സമ്മതപത്രം കൈമാറി.
അടുക്കത്ത് ബയൽ ശ്രീ സുബ്രമണ്യ ഭജന മന്ദിര ഹാളിൽ വെച്ച് അമ്മ ഭാരത് ചാരിറ്റി ഫൌണ്ടേഷൻ പ്രസിഡന്റ് ഗണേഷ് അരമങ്ങനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹിള മോർച്ച ദേശിയ സമിതി അംഗം എം എൽ അശ്വനി, തിയ്യ മഹാസഭാ ജില്ലാ പ്രസിഡന്റ് പി സി വിശ്വംഭരൻ പണിക്കർ, തളങ്കര പുലിക്കുന്ന് ഭഗവതി സേവ സംഘം പ്രസിഡന്റ് എൻ. സതീഷ്,എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ട്രെഷറർ സലീം സന്ദേശം ചൗക്കി, എ ബി സി ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി ഗണേഷ് മാവിനകട്ട, തിയ്യ മഹാസഭാ ജില്ലാ വൈസ് പ്രസിഡന്റ് കെ വി രാജൻ തൃക്കരിപ്പൂർ, ബിജെപി കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി സുകുമാരൻ കുത്രപ്പാടി, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖർ, ഗണേഷ് അടുക്കത്ത് ബയൽ എന്നിവർ സംസാരിച്ചു. എ ബി സി ഫൌണ്ടേഷൻ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം സമ്മതപത്രം സാവിത്രിക്ക് കൈമാറി.വാർഡ് മെമ്പർ പ്രമീള മജൽ ചടങ്ങിൽ സ്വാഗതവും എ ബി സി ഫൌണ്ടേഷൻ ബോർഡ് മെമ്പർ ശരണ്യ ഗണേഷ് കോട്ടക്കണ്ണി നന്ദിയും പറഞ്ഞു.