നീലേശ്വരം: ജെ.സി.ഐ നീലേശ്വരം എലൈറ്റ് ജെ.സി.ഐ ഇന്ത്യയുടെ സല്ല്യൂട് ദി സൈലന്റ് സ്റ്റാർ എന്ന പൊതുജന സമ്പർക്ക പരിപാടിയുടെ ഭാഗമായി നിലേശ്വരത്ത് സേവനമനുഷ്ഠിച്ചുവരുന്ന ആംബുലൻസ് ഡ്രൈവർമാരായ വി.സജീഷ്, ഇ.പ്രിയേഷ്, കെ.രതീഷ്, ഹർഷിത് കുമാർ എന്നിവരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് കെ.എസ്. അനൂപ് രാജ് പൊന്നാടയണിയിച്ചും മെമന്റൊ നല്കിയും ആദരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന, ആരാലും അറിയപ്പെടാത്ത വ്യക്തിത്വങ്ങളെ പൊതു സമൂഹത്തിന് മുന്നിൽ അവരുടെ ലാഭേച്ഛയില്ലാതെ ചെയ്യുന്ന സേവനത്തെ അംഗീകരിക്കുകയും, പരിചയപ്പെടുത്തുകയും ചെയ്യുക എന്നതുമാണ് സല്ല്യൂട് ദി സൈലന്റ് സ്റ്റാർ എന്ന പ്രൊജക്ടിന്റെ ലക്ഷ്യം അടുത്തിടെ നീലേശ്വരത്തുണ്ടായ വെടിക്കെട്ടപകടത്തിലും, മറ്റ് അടിയന്തിരഘട്ടങ്ങളിലുള്ള ആംബുലൻസ് സേവനങ്ങളിലും നിസ്വാർത്ഥ സേവനം ചെയ്യുന്നവരാണ് ആദരിക്കപെട്ടവർ. പരിപാടിയിൽ ജെ.സി.ഐ മേഖല 19 നേതാക്കളായ എൻ.അരുൺ പ്രഭു, എ.ധനേഷ്, സുരേന്ദ്ര പൈ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ ടി.ബാബു സ്വാഗഗതവും ട്രഷറർ സരീഷ് കെ.എം നന്ദിയും പറഞ്ഞു. ഭാരവാഹികളായ കെ.ദേവദത്തൻ, എ.വി സനീഷ് എന്നിവർ പങ്കെടുത്തു.